Monday, July 22, 2019

നീലത്താമര Neelathaamara 2009

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മുന്പ് വന്ന നീലത്താമര എന്ന ചിത്രം ലാല്‍ജോസ് റീമേക്ക് ചെയ്യുകയായിരുന്നു.. വിദ്യാസാഗറും ശരത് വയലാറും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ തന്നെ ആയിരുന്നു ഇതിലെ ഹൈലൈറ്റ്സ്.. ഗാനങ്ങളെ അതിന്റെ അര്‍ഹിക്കുന്ന രീതിയില്‍ വളരെ മികച്ച വിഷ്വല്‍സ് കൊടുക്കാറുള്ള ലാല്‍ജോസ് ഇത്തവണയും ഗംഭീരമാക്കിയത് അനുരാഗ വിലോച്ചന്‍ എന്ന ഗാനത്തിലൂടെ ആയിരുന്നു.. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനമായി മാറി ഒരു ട്രെന്‍ഡ് ഉണ്ടാക്കി മാറ്റുകയായിരുന്നു വിദ്യാസാഗര്‍ ആ ഗാനത്തിലൂടെ.. ശ്രീകുമാറും ശ്രേയ ഘോഷലും  ചേര്‍ന്നാലപിച്ച ഗാനം വരികള്‍ കൊണ്ടും അസാധ്യമായി..

ഈ ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു ഗാനമാണ് പകലൊന്നു മാഞ്ഞ വീഥിയിലെ എന്ന്‍ തുടങ്ങുന്ന ഗാനം.. അസാധ്യ കമ്പോസിഷന്‍ ആണ് ആ പാട്ട് ഒപ്പം ശരത് വയലാറിന്റെ ഗാനങ്ങളില്‍ മികച്ച രചന വന്ന ഒരു ഗാനം കൂടിയാണ് അത്... ബല്‍റാം ആയിരുന്നു ഗാനം ആലപിച്ചത്. ഉറങ്ങിക്കിടന്ന സംഗീത ആസ്വാദന മനസ്സുകളില്‍ മെലോഡിയുടെ കുളിര്‍മഴ പെയ്യിക്കുകയായിരുന്നു വിദ്യാസാഗര്‍.. ചിത്രത്തില്‍ കൂടാതെ മൂന്ന്‍ ത്യാഗരാജ കീര്‍ത്തനങ്ങളും ഉപയോഗിച്ചിരുന്നു..!!



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Neelathaamara Malayalam movie Audio 320kbps Download free

1. അനുരാഗ വിലോച
2. നീല താമരെ
3. പകലൊന്നു മാഞ്ഞ

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


No comments:

Post a Comment