Thursday, June 20, 2019

ദേവദൂതന്‍ Devadoothan 2000

വിദ്യാസാഗറിന്റെ കരിയറില്‍ ഏറ്റവും ചലഞ്ചിംഗ്  ആയ ഒരു പ്രൊജെക്റ്റ് ഏതായിരുന്നു എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ, അത് "ദേവദൂതന്‍" ആണ്. ചില ചിത്രങ്ങള്‍ അങ്ങനെയാണ് കാലത്തിനു മുന്നേ വന്ന ചിത്രമെന്നോ, അല്ലെങ്കില്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനിക്കുന്നവ എന്നോ പറയാവുന്നവ. ദേവദൂതന്‍ അത്തരത്തില്‍ കാലത്തിനും അപ്പുറം മലയാളത്തില്‍ നിന്നും എടുത്ത് പറയാവുന്ന ഒരു മ്യ്സ്റി ക്ലാസ്സിക് സിനിമയാണ്. ഇറങ്ങിയ നാളില്‍ അത് വേണ്ട പോലെ വിജയം കണ്ടില്ല എങ്കിലും മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ദേവദൂതനും കാണും. രഘുനാദ് പല്ലേരിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യാസാഗര്‍ കൈതപ്രം കൂട്ടുകെട്ട് ഗാനങ്ങള്‍ ഒരുക്കി. 

മലയാളത്തിലെ ഏറ്റവും മികച്ച പശ്ചാത്തല സംഗീതം ഉള്ള ഒരു ചിത്രം ആണ് ഇത്. പ്രണയത്തിന്റെ തീവ്രത തന്റെ സംഗീതത്തിലൂടെ പ്രക്ഷകരിലേക്ക് ആഴത്തില്‍ പതിപ്പിക്കുകയായിരുന്നു വിദ്യാസാഗര്‍. കരളേ നിന്‍ കൈപിടിച്ചാല്‍ എന്ന ഗാനത്തില്‍ ഇന്നുവരെ മറ്റൊരു സംഗീത സംവിധായകരും ഉപയോഗിച്ചിട്ടില്ലാത്ത തരത്തില്‍ 12 നോട്ടുകളും അതിന്റെ മെലോഡിയില്‍ തന്നെ ഉപയോഗിച്ച് ആ ഗാനത്തെ വിദ്യാസാഗര്‍ ചിട്ടപ്പെടുത്തി. ചിത്രത്തിനായി സിബിമാലയിലും രഘുനാദും മെനഞ്ഞുണ്ടാക്കിയ ഒരു സംഗീത വാദ്യോപകരണത്തിനു വിദ്യാസാഗര്‍ ജീവന്‍ കൊടുക്കുകയായിരുന്നു. പിയാനോയുടെ നോട്ടുകള്‍ക്ക് ഇടയില്‍ മണിനാദം ചേര്‍ത്തിണക്കി ഒരു മായിക ലോകം വിദ്യാസാഗര്‍ സൃഷ്ടിച്ചു..

ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു. എന്തരോ മഹാനു എന്ന  ഗാനം ചിട്ടപ്പെടുത്താന്‍ ആണ് കൂടുതല്‍ സമയം വേണ്ടി വന്നത്. ഈ ചിത്രത്തിലൂടെ വിദ്യാസാഗറിന് അര്‍ഹതപ്പെട്ട നാഷണല്‍ അവാര്‍ഡ് കിട്ടിയില്ല എങ്കിലും സംസ്ഥാന പുരസ്ക്കാരത്തിന് അര്‍ഹനായി...




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Devadoothan Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


4 comments: