Friday, June 28, 2019

സിഐഡി മൂസ CID Moosa 2003

ലാല്‍ജോസ് പോലെ തന്നെ തന്റെ മിക്ക ചിത്രങ്ങളിലും വിദ്യാസാഗറിനെ മ്യൂസിക്‌ ഏല്‍പ്പിക്കുന്ന ഓരു സംവിധായകന്‍ ആണ് ജോണി ആന്റോണി. തന്റെ ആദ്യ ചിത്രമായ സി ഐ ഡി മൂസയിലൂടെ തുടങ്ങിയ ഈ കൂട്ടുകെട്ട് ഇന്നും തുടരുന്നു.. ദിലീപിന്റെ തുടര്‍ ഹിറ്റ് ചിത്രം, കുട്ടികള്‍ക്കും തമാശ ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിച്ചിരുന്നു കാണാന്‍ കഴിയുന്ന ഒരു ചിത്രമായിരുന്നു സി ഐ ഡി മൂസ. വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികന്റെ സംഗീതത്തിലെ ഫ്ലെക്സിബിലിറ്റി  എത്രത്തോളം ഉണ്ടെന്നു കാട്ടി തന്ന ചിത്രംകൂടിയാണ്.. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്‍ടൂണ്‍ ക്യാരക്ടര്‍ ടൈപ് ഉള്ള ഒരു ചിത്രത്തില്‍ അത്തരത്തില്‍ ഒരു പാട്ട് ഉണ്ടാക്കി എടുത്ത് അത് വിജയിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, അത് വിദ്യാസാഗര്‍ നല്ല ഭംഗിയായി ചെയ്ത് കാണിച്ചു.. ഹിന്ദി സിനിമ പേരുകള്‍ കൂട്ടി ഇണക്കി ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച മേനെ പ്യാര്‍ കിയ എന്ന ഗാനം വെത്യസ്ത അനുഭവമായിരുന്നു, എന്നാല്‍ ഇന്നും പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ആ ഗാനം ശ്രീ നാദൃഷ എഴുതിയതാണ് എന്നാണ് എന്നുള്ളത് വിചിത്രം .... തന്റെ പാട്ടുകളില്‍ പുതിയ ശബ്ദം പരീക്ഷിക്കാറുള്ള വിദ്യാസാഗര്‍ ഇവിടെ ഉദിത് നാരായണന് ചിലമ്പൊലി കാറ്റേ എന്ന ഗാനം നല്‍കി ഹിറ്റ്‌ ആക്കി..!!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
6. മേനെ പ്യാര്‍ കിയ (എസ് പി ബാലസുബ്രഹ്മണ്യം)
7. തീപ്പൊരി പമ്പരം 
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

No comments:

Post a Comment