Sunday, June 2, 2019

പ്രണയ വർണ്ണങ്ങൾ Pranayavarnangal 1998

1998 ല്‍ വിദ്യാസാഗര്‍ മ്യൂസിക്‌ നല്‍കിയ അഞ്ചാമത്തെ ചിത്രമായിരുന്നു പ്രണയ വര്‍ണ്ണങ്ങള്‍, ഒരു വര്‍ഷം ഇത്രയധികം ഹിറ്റ്‌ ഗാനങ്ങള്‍ സമ്മാനിക്കാന്‍ വിദ്യാസാഗറിന് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല, മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത സാനിധ്യമായി മാറുകയായിരുന്നു വിദ്യാസാഗര്‍ എന്ന മ്യൂസിക്‌ മജീഷ്യന്‍..  നാം അതുവരെ കേട്ട് ശീലിച്ച വാദ്യോപകരണങ്ങളുടെ വേറിട്ട അവതരണ ശൈലി ആയിരുന്നു വിദ്യാസാഗര്‍ തന്റെ പാട്ടുകള്‍ക്കിടയില്‍ ഒരുക്കിയിരുന്നത്. സംഗീതത്തിന്റെ നാം കാണാത്ത മറ്റു പല വര്‍ണങ്ങളും വിരിയിക്കുകയായിരുന്നു പ്രണയ വര്‍ണ്ണങ്ങളിലൂടെ വിദ്യാസാഗറും ഗിരീഷ്‌ പുത്തഞ്ചേരിയും. കണ്ണാടി കൂടും കൂട്ടിയും, ആരോ വിരല്‍ മീട്ടിയും , വരമഞ്ഞളാടിയയും എല്ലാം മലയാളി മനസ്സുകളിലെ സംഗീത ആസ്വാദനത്തെ രോമാഞ്ചം കൊള്ളിക്കുകയായിരുന്നു.. ഒരു മലയാള സിനിമ ഗാനം ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വരികള്‍ മാറ്റി ഉപയോഗിക്കുന്നത് കണ്ണാടി കൂടും കൂട്ടി എന്ന ഗാനം ആണ്, അത്രത്തോളം  സ്വീകാര്യമായിരുന്നു വിദ്യാസാഗറിന്റെ ആ ഈണം. 
കൂടാതെ പൂതുടിയും കണി എന്ന് തുടങ്ങുന്ന ഒരു ഗാനം കൂടി ചിത്രത്തിനായി റെക്കോർഡ് ചെയ്തിരുന്നു ആ ഗാനം അനുരാധ ശ്രീറാം ആലപിച്ചു.. ഗൾഫ് രാജ്യങ്ങളിൽ ഇറക്കിയിരുന്നു കാസ്സറ്റിൽ ആ ഗാനം ഉൾപ്പെടുത്തിയിരുന്നു.. കേൾക്കാത്തവർക്കായി ആ ഗാനം ഇവിടെ ഉൾപ്പെടുത്തുന്നു..
ആ വര്‍ഷത്തെ കേരള സര്‍ക്കാറിന്റെ സംസ്ഥാന പുരസ്ക്കാരത്തിന് വിദ്യാസാഗര്‍ വീണ്ടും അര്‍ഹനായി എന്നതും ഈ ചിത്രത്തെ പ്രീയപ്പെട്ടതാക്കുന്നു..  സിബി മലയില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Pranayavarnangal Malayalam movie Audio 320kbps Download free

1. ആലെലോ പുലെലോ 
2. ആരോ വിരല്‍  (ചിത്ര)
3. ആരോ വിരല്‍  (യേശുദാസ്)
4. കണ്ണാടി കൂടും കൂട്ടി 
5. ഒരു കുലപ്പൂ 
6. ഒത്തിരി ഒത്തിരിയൊത്തിരി
7. വരമഞ്ഞളാടിയ (സുജാത)
8. വരമഞ്ഞളാടിയ (യേശുദാസ്)
9. പൂതുടിയും കണി (അനുരാധ ശ്രീറാം)

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


5 comments:

  1. എല്ലാപാട്ടുകളുടെയും ഒർജ്ജിനൽ കരോക്കെ (മൈനസ് ട്രാക്ക്) കൂടെ അപ്ലോഡ് ചെയ്യുമോ?

    ReplyDelete
    Replies
    1. ലഭ്യമല്ല, കിട്ടുകയാണെങ്കില്‍ ഉള്‍പ്പെടുത്താം

      Delete
  2. ആരോ വിരൽ - ചിത്ര കിട്ടുന്നില്ല

    ReplyDelete