Monday, June 3, 2019

തിരുവോണ കൈനീട്ടം Thiruvona Kaineettam 1998 (Album)

1998 ല്‍ വിദ്യാസാഗര്‍ മലയാളികള്‍ക്ക് നല്‍കിയ കൈനീട്ടമാണ് "തിരുവോണ കൈനീട്ടം ". ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് യേശുദാസ്, സുജാത, വിജയ്‌ യേശുദാസ് എന്നിവരെ ഉള്‍പ്പെടുത്തി തരംഗിണി ഒരുക്കിയ ഓണം ആല്‍ബത്തിന് വിദ്യാസാഗര്‍ ഈണം നല്‍കുകയായിരുന്നു. 1998 ല്‍ പുറത്തിറങ്ങി ഇന്നുവരേയും  അതിലെ ഗാനങ്ങള്‍ ഓണത്തിന് നമ്മള്‍ മലയാളികള്‍ക്ക് ഇടയിലേക്ക് എത്തുന്നു... ചാനലുകളിലെ ഓണം തീം മ്യൂസിക്‌ എല്ലാം വിദ്യാസാഗര്‍ ഈണം നല്‍കിയ ആ ഗാനങ്ങളിലെ bgm ആണ്. മലയാള തനിമയും ഓണത്തിന്റെ ഉണര്‍വും എല്ലാം ആ ഗാനങ്ങളില്‍ നമുക്ക് ആസ്വദിക്കാം.. വരികളും ഈണങ്ങളും ആലാപനവും എല്ലാം മികച്ചതായ എട്ടു ഗാനങ്ങള്‍ ആണ് ആല്‍ബത്തില്‍ ഉള്ളത്. വിജയ്‌ യേശുദാസ് ആദ്യമായി ആലപിക്കുന്ന ഗാനം ഈ ആല്‍ബത്തിലെ ചന്ദന വളയിട്ട എന്ന ഗാനം ആണ്. മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാലത്തോളം തിരുവോണ കൈനീട്ടവും നിലനിക്കും എന്നതിന് സംശയമില്ല..

2012 ല്‍  വിദ്യാസാഗര്‍ മറ്റൊരു ഓണപ്പാട്ട് മലയാളികള്‍ക്കായ് ഇറക്കിയിരുന്നു "തിര തിര തിരമേല്‍ " എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് രാജീവ് നായര്‍  ആലാപനം മധു ബാലകൃഷ്ണന്‍.
 ഇവിടെ തിരുവോണ കൈനീട്ടത്തിനൊപ്പം ആ ഗാനവും നിങ്ങള്‍ക്കായി ആഡ് ചെയ്യുന്നു.




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Thiruvona kaineettam Onam Album Audio 320kbps Download free

1. ആരോ കമഴ്ത്തി വെച്ച (സുജാത)
2. ആരോ കമഴ്ത്തി വെച്ച (യേശുദാസ്)
3. ആറന്മുള പള്ളിയോടം 
4. ചന്ദന വളയിട്ട (വിജയ്‌ യേശുദാസ്)
5. ചന്ദന വളയിട്ട (സുജാത)
6. ഇല്ലക്കുളങ്ങര
7. പറനിറയെ 
8. പൂമുല്ലക്കോടി
9. തേവാരം ഉരുവിടും 
10. വില്ലിന്‍ മേല്‍ 

** തിര തിര തിരമേല്‍ (2012) 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


3 comments:

  1. "തിര തിര തിരമേൽ" എഴുതിയത് രാജീവ് നായർ അല്ലേ?

    ReplyDelete
    Replies
    1. അതെ, മാറ്റിയിട്ടുണ്ട്
      THANKS

      Delete