Monday, July 22, 2019

ചന്ദ്രോത്സവം Chandrolsavam 2005

സംവിധായകന്‍ രഞ്ജിത്തിന്റെ ഒരു മനോഹര ചിത്രം. പ്രണയവും ആക്ഷനും പാട്ടും എല്ലാം ആയി നിറഞ്ഞു നിന്ന ഒരു ചിത്രമായിരുന്നു ചന്ദ്രോത്സവം. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം കണ്ടില്ല.. പിന്നീട് ഈ ചിത്രത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ വലുതാണ്‌.. ഗിരീഷ്‌ പുത്തഞ്ചേരി വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങലാല്‍ സമൃദ്ധമാണ് ഈ ചിത്രം. ആരാരും കാണാതെ ആരോമല്‍ തൈമുല്ല എന്ന ഗാനത്തിലൂടെ വീണ്ടും ഭാവ ഗായകന്‍ ജയചന്ദ്രന്‍ ആസ്വാദ്യകരുടെ ഉള്ളില്‍ നിറഞ്ഞു നിന്നു. ഈ ചിത്രത്തിലെ പൊന്മുളം തണ്ടു എന്ന്‍ തുടങ്ങുന്ന കെ എസ് ചിത്ര പാടിയ ഗാനം വിദ്യാസാഗറിന് നാഷണല്‍ അവാര്‍ഡ് വാങ്ങി കൊടുത്ത തെലുങ്കിലെ സ്വരാഭിഷേകം എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നും എടുത്തതാണ്..!! മുറ്റത്തെത്തും തെന്നലേ എന്ന യേശുദാസ് ആലപിച്ച ഗാനം നമ്മുടെ ഉള്ളിലെ കളിത്തോഴിയുടെയും, കാമുകിയുടെയും ഒക്കെ ഓര്‍മകളെ ഉണര്‍ത്തി മനസ്സില്‍ പ്രണയം നിറയ്ക്കാറുണ്ട്..!!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Chandrolsavam Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

No comments:

Post a Comment