Monday, July 22, 2019

നീലത്താമര Neelathaamara 2009

എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മുന്പ് വന്ന നീലത്താമര എന്ന ചിത്രം ലാല്‍ജോസ് റീമേക്ക് ചെയ്യുകയായിരുന്നു.. വിദ്യാസാഗറും ശരത് വയലാറും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ തന്നെ ആയിരുന്നു ഇതിലെ ഹൈലൈറ്റ്സ്.. ഗാനങ്ങളെ അതിന്റെ അര്‍ഹിക്കുന്ന രീതിയില്‍ വളരെ മികച്ച വിഷ്വല്‍സ് കൊടുക്കാറുള്ള ലാല്‍ജോസ് ഇത്തവണയും ഗംഭീരമാക്കിയത് അനുരാഗ വിലോച്ചന്‍ എന്ന ഗാനത്തിലൂടെ ആയിരുന്നു.. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനമായി മാറി ഒരു ട്രെന്‍ഡ് ഉണ്ടാക്കി മാറ്റുകയായിരുന്നു വിദ്യാസാഗര്‍ ആ ഗാനത്തിലൂടെ.. ശ്രീകുമാറും ശ്രേയ ഘോഷലും  ചേര്‍ന്നാലപിച്ച ഗാനം വരികള്‍ കൊണ്ടും അസാധ്യമായി..

ഈ ചിത്രത്തില്‍ എടുത്ത് പറയേണ്ട മറ്റൊരു ഗാനമാണ് പകലൊന്നു മാഞ്ഞ വീഥിയിലെ എന്ന്‍ തുടങ്ങുന്ന ഗാനം.. അസാധ്യ കമ്പോസിഷന്‍ ആണ് ആ പാട്ട് ഒപ്പം ശരത് വയലാറിന്റെ ഗാനങ്ങളില്‍ മികച്ച രചന വന്ന ഒരു ഗാനം കൂടിയാണ് അത്... ബല്‍റാം ആയിരുന്നു ഗാനം ആലപിച്ചത്. ഉറങ്ങിക്കിടന്ന സംഗീത ആസ്വാദന മനസ്സുകളില്‍ മെലോഡിയുടെ കുളിര്‍മഴ പെയ്യിക്കുകയായിരുന്നു വിദ്യാസാഗര്‍.. ചിത്രത്തില്‍ കൂടാതെ മൂന്ന്‍ ത്യാഗരാജ കീര്‍ത്തനങ്ങളും ഉപയോഗിച്ചിരുന്നു..!!



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Neelathaamara Malayalam movie Audio 320kbps Download free

1. അനുരാഗ വിലോച
2. നീല താമരെ
3. പകലൊന്നു മാഞ്ഞ

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


മുല്ല Mulla 2008

ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ വന്ന എട്ടാമത്തെ സിനിമ ആയിരുന്നു മുല്ല. ആദ്യ ഏഴു ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ് മൂന്ന്‍ ചിത്രങ്ങള്‍ വിദ്യാസാഗറിനോടൊപ്പം അല്ലാതെ ചെയ്തിരുന്നു. അതിനു ശേഷം വീണ്ടും ഇവര്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ആയിരുന്നു. ഈ സിനിമയില്‍ അഞ്ച് ഗാനങ്ങളും ഒരു തീം മുസിക്കും ഉണ്ടായിരുന്നു... ശരത് വയലാര്‍ ആണ് ഗാനങ്ങള്‍ എഴുതിയത് ഇതിലെ ഒരു തമിള്‍ ഗാനം നെല്ലായി ജയന്ത എഴുതി.. എല്ലാ ഗാനങ്ങളും പ്രേക്ഷക ശ്രെദ്ധ നേടി.. കണ്ണിന്‍ വാതില്‍ ചാരാതെ, കനലുകള്‍ ആടിയ, ആറുമുഖന്‍ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി. കനലുകളാടിയ എന്ന ഗാനത്തിലൂടെ ശ്രീകുമാര്‍ എന്ന പുതിയ ഗായകനെ വിദ്യാസാഗര്‍ പരിചയപ്പെടുത്തി..



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Mulla Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


റോക്ക്‌ ആൻഡ്‌ റോൾ Rock N Roll 2007

വിദ്യാസാഗറും രഞ്ജിത്തും വീണ്ടും ഒന്നിച്ച ചിത്രം ആയിരുന്നു റോക്ക്‌ ആൻഡ്‌ റോൾ, ഗാനങ്ങള്‍ ഗിരീഷ്‌ പുത്തഞ്ചേരി എഴുതി. ഒരു പരാജയ ചിത്രമായിരുന്നു എങ്കിലും പാട്ടുകള്‍ ശ്രെദ്ധിക്കപ്പെട്ടു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മ്യുസിഷന്‍സിന്റെ കഥാ പശ്ചാത്തലത്തില്‍ ആയിരുന്നു സിനിമ. ചിത്രത്തില്‍ അഞ്ച് ഗാനങ്ങള്‍ ഉണ്ടായിരുന്നു.. ഓ മാമാ ചന്ദാമാമയും രാവേറെയായ് പൂവേ എന്ന ഗാനവും കൂടുതല്‍ പ്രേക്ഷക ശ്രേദ്ധ പിടിച്ചുപറ്റി. മഞ്ചാടി മഴ എന്ന്‍ തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ ടൈറ്റില്‍സില്‍ ആണ് ഉപയോഗിച്ചത് എങ്കിലും വലിയ ഒരു ഹിറ്റ്‌ ആയിരുന്നു..



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Rock N Roll Malayalam movie Audio 320kbps Download free

1. ഓ മാമ ചന്ദാമാമ
2. ജിരുതാന
3. മഞ്ചാടി മഴ
4. രാവേറെയായി
5. വളയൊന്നിതാ 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

ഗോൾ Goal 2007

സംവിധായകന്‍ കമല്‍ പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രമായിരുന്നു ഗോള്‍. വീണ്ടും വിദ്യാസഗാറിനെ തന്നെ സംഗീതം ഏല്‍പ്പിച്ചു. 2005 ന്  ശേഷം വിദ്യാസാഗറിന്റെ മലയാളത്തിലെ ഗാനങ്ങളുടെ ഹിറ്റ്‌ കുറവായിരുന്നു എങ്കിലും 2007ല്‍  ഈ ചിത്രത്തിലൂടെ നല്ല ഒരു തിരിച്ചു വരവ് നടത്തി.. എന്താണെന്ന് എന്നോടൊന്നും എന്ന ദേവാനന്ദും ശ്വേതയും ചേര്‍ന്നാലപിച്ച ഗാനം കൂടുതല്‍ ഹിറ്റ്‌ ആയിരുന്നു.. വിദ്യാസാഗറിന് വേണ്ടി ഈ ചിത്രത്തില്‍ ഗിരീഷ്‌ പുത്തഞ്ചേരിയും ശരത് വയലാറും ഗാനങ്ങള്‍ രചിച്ചു.


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Goal Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

കയ്യൊപ്പ് Kayyoppu 2007

രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം.. ഗാനങ്ങള്‍ വിദ്യാസാഗറും ബിജിബാലും ഒരുക്കി.. ഗാനങ്ങള്‍ക്ക് പ്രാധാന്യം ഇല്ലായിരുന്ന ഒരു ചിത്രമായിരുന്നു ഇത്..



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Kayyoppu Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.



ആലിസ്‌ ഇന്‍ വണ്ടര്‍ലാന്റ്‌ Alice In Wonderland 2005

സിബി മലയില്‍ വിദ്യാസാഗര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ആലിസ്‌ ഇന്‍ വണ്ടര്‍ലാന്റ്‌. പതിവുപോലെ ഗിരീഷ്‌ പുത്തഞ്ചേരി ആയിരുന്നു ഗാന രചന നിര്‍വഹിച്ചത്. നാല് ഗാനങ്ങള്‍ ആയിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത് അതില്‍ കണ്ണില്‍ ഉമ്മ വെച്ച് പാടാം എന്ന ഗാനം കൂടുതല്‍ ഹിറ്റ്‌ ആയി. മെയ്മാസം ജൂണോടായ് എന്ന ഗാനം വിദ്യാസാഗറിന്റെ തന്നെ ആദ്യ തമിള്‍ ചിത്രമായ പൂമണത്തിലെ ഗാനത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.. !!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Alice In Wonderland Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.



മേഡ്‌ ഇന്‍ യു.എസ്‌.എ Made In USA 2005

വിദ്യാസാഗറിന് ഹോളിവുഡ് സിനിമ നല്‍കിയ രാജീവ് അഞ്ചല്‍ ഒരുക്കിയ ചിത്രം ആയിരുന്നു മേഡ്‌ ഇന്‍ യു.എസ്‌.എ. ഓ എന്‍ വി കുറുപ്പുമായി വീണ്ടും വിദ്യാസാഗര്‍ ഗാനങ്ങള്‍ ഉണ്ടാക്കി.. ചിത്രത്തിലെ പുന്നെല്ലിന്‍ കതിരോല എന്ന ഗാനം കൂടുതല്‍ ഹിറ്റ്‌ ആയിരുന്നു.. ഇന്നും അത് നമുക്കിടയില്‍ നില നില്‍ക്കുന്നു.. വരികള്‍ എഴുതി കമ്പോസ് ചെയ്ത ഗാനം ആയിരുന്നു അത്. വരികളിലെ ഗൃഹാതുരത്വം ഒട്ടും ചോര്‍ന്നുപോകാതെ വിദ്യാസാഗര്‍ അത് ഭംഗിയായി ഈണം നല്‍കി.. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ സിനിമയോട് ഒപ്പം തന്നെ അധികം ശ്രെദ്ധിക്കപ്പെട്ടില്ല..!! 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Made In USA Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


ചന്ദ്രോത്സവം Chandrolsavam 2005

സംവിധായകന്‍ രഞ്ജിത്തിന്റെ ഒരു മനോഹര ചിത്രം. പ്രണയവും ആക്ഷനും പാട്ടും എല്ലാം ആയി നിറഞ്ഞു നിന്ന ഒരു ചിത്രമായിരുന്നു ചന്ദ്രോത്സവം. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം കണ്ടില്ല.. പിന്നീട് ഈ ചിത്രത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ വലുതാണ്‌.. ഗിരീഷ്‌ പുത്തഞ്ചേരി വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങലാല്‍ സമൃദ്ധമാണ് ഈ ചിത്രം. ആരാരും കാണാതെ ആരോമല്‍ തൈമുല്ല എന്ന ഗാനത്തിലൂടെ വീണ്ടും ഭാവ ഗായകന്‍ ജയചന്ദ്രന്‍ ആസ്വാദ്യകരുടെ ഉള്ളില്‍ നിറഞ്ഞു നിന്നു. ഈ ചിത്രത്തിലെ പൊന്മുളം തണ്ടു എന്ന്‍ തുടങ്ങുന്ന കെ എസ് ചിത്ര പാടിയ ഗാനം വിദ്യാസാഗറിന് നാഷണല്‍ അവാര്‍ഡ് വാങ്ങി കൊടുത്ത തെലുങ്കിലെ സ്വരാഭിഷേകം എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നും എടുത്തതാണ്..!! മുറ്റത്തെത്തും തെന്നലേ എന്ന യേശുദാസ് ആലപിച്ച ഗാനം നമ്മുടെ ഉള്ളിലെ കളിത്തോഴിയുടെയും, കാമുകിയുടെയും ഒക്കെ ഓര്‍മകളെ ഉണര്‍ത്തി മനസ്സില്‍ പ്രണയം നിറയ്ക്കാറുണ്ട്..!!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Chandrolsavam Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

കൊച്ചീരാജാവ്‌ Kochiraajaavu 2005


സി ഐ ഡി മൂസയുടെ വലിയ വിജയത്തിന് ശേഷം ജോണി ആന്റണി ദിലീപ്  വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം ആയിരുന്നു കൊച്ചി രാജാവ്. ഈ ചിത്രവും ഒരു വിജയം ആയി തീര്‍ന്നു. ഗാനങ്ങള്‍ എഴുതിയത് ഗിരീഷ്‌ പുത്തഞ്ചേരി.. എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയി.. മുന്തിരി പാടം എന്ന് തുടങ്ങുന്ന ഗാനം ഉദിത് നാരായണന്‍ ആലപിച്ചു ഗാനം വളരെ ഹിറ്റ്‌ ആയിരുന്നു എങ്കിലും ചില വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു അത്, മലയാളി അല്ലാത്ത ആളെ കൊണ്ട് പാടിച്ച് ഉച്ചാരണം ശെരിയായില്ല എന്ന്‍ ആയിരുന്നു ആ വിമര്‍ശനങ്ങള്‍.. എന്നിരുന്നാലും ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു.. ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാതെ പോയ മൂന്നു അതി മനോഹര ഗാനങ്ങള്‍ ഉണ്ടായിരുന്നു, അവയും ഇവിടെ ചേര്‍ക്കുന്നു... ആസ്വദിക്കൂ...


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Kochiraajaavu Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


ചാന്തുപൊട്ട് Chaanthu Pottu 2005

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ലാല്‍ജോസിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ചാന്തുപൊട്ട്. ശരത് വയലാര്‍ ആയിരുന്നു വിദ്യാസാഗറിനൊപ്പം ഇത്തവണ പാട്ടകളില്‍ പ്രവര്‍ത്തിച്ചത്. എല്ലാ ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി.. എങ്ങും ഓമനപ്പുഴ കടപ്പുറത്തിന്‍ എന്ന പാട്ട് നിറഞ്ഞുനിന്ന കാലം.. ആഴക്കടലിന്റെ എന്ന ഗാനത്തിലൂടെ എസ് ജാനകിയമ്മ ഒരു ഇടവേളയ്ക്ക് ശേഷം തിരികെയെത്തി. ഷഹബാസ് അമനിലെ ശബ്ദത്തിന്റെ മാധുര്യം ആദ്യാമായി വിദ്യാസാഗര്‍ തിരിച്ചറിഞ്ഞു, അത് ചാന്തുകുടഞ്ഞൊരു സൂര്യന്‍ എന്ന മനോഹര ഗാനത്തിലൂടെ നമ്മളില്‍ എത്തിച്ചു.. കടലിന്റെ അലയും പ്രണയത്തിന്റെ തീവ്രതയും ആ ഗാനത്തില്‍ ഇഴചേര്‍ത്തിണക്കി വിദ്യാസാഗര്‍ തീരത്ത് ഒരു മായിക ലോകം തന്നെയാണ്.. ആ ഗാനത്തെ അതിന്റെ പൂര്‍ണതയില്‍ ശ്രെവിക്കണമെങ്കില്‍ ഇവിടെ കൊടുത്തിരിക്കുന്ന ഹൈ ക്വാളിറ്റി ഓഡിയോ ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കൂ..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Chaanthupottu Malayalam movie Audio 320kbps Download free

1. ആഴക്കടലിന്റെ (എസ് ജാനകി)

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

രസികന്‍ Rasikan 2004

ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ ആറാം ചിത്രം. മീശ മാധവന് ശേഷം ദിലീപുമായി ചേര്‍ന്നൊരു ഹിറ്റിന് ഒരുങ്ങിയ ലാല്‍ജോസിന് അവിടെയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.. എന്നാല്‍ പതിവുപോലെ വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ട് പാട്ടുകള്‍ എല്ലാം ഗംഭീരമാക്കി. സംവൃത സുനിലിന്റെ ആദ്യ ചിത്രമായിരുന്നു രസികന്‍.. ചിത്രത്തിലെ തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി എന്ന ഗാനം കൂടുതല്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റി.. മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സ്‌ ഫയ്റ്റ് കാണിക്കുന്ന രസകരാമായ ഒരു പാട്ടും വിദ്യാസാഗര്‍ ഈ ചിത്രത്തിനായ് കമ്പോസ് ചെയ്തു..!!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Rasikan Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


Saturday, July 20, 2019

ഗ്രാമഫോണ്‍ Gramaphone 2003


മലയാളക്കരയില്‍ 2003ല്‍ വിരിഞ്ഞ ശുദ്ധ സംഗീതത്തിന്റെ വസന്തം ആയിരുന്നു കമല്‍ ഒരുക്കിയ ഗ്രാമഫോണ്‍. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഒരിക്കല്‍ കൂടി സംഗീതം നല്‍കിയപ്പോള്‍ നമുക്ക് ലഭിച്ചത് ഒരു കാലഘട്ടത്തില്‍ പൊളിഞ്ഞുപോയ ബാബുരാജ് മാസ്റ്ററിന്റെ ആ ഈണങ്ങളുടെ പുനര്‍ ജനനം ആയിരുന്നു..!!  എന്തെ ഇന്നും വന്നീല , വിളിച്ചതെന്തിനു തുടങ്ങിയ ഗാനങ്ങള്‍ നമ്മളെ ആ ഒരു കാലഘട്ടത്തില്‍ എത്തിക്കുന്നു..

ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നതിനായി കമല്‍ വിദ്യാസാഗറിന് നല്‍കിയത് ശ്രീ ബാബുരാജിന്റെ പഴയ ഗാനങ്ങള്‍ ആയിരുന്നു.. ആ ഒരു ഫീല്‍ കിട്ടണം എന്നായിരുന്നു കമലിന്റെ ആവശ്യം.. സംഗീതത്തിന് പ്രാധാന്യം ഉള്ള ഒരു ചിത്രത്തെ വിദ്യാസാഗര്‍ വേറെ ലെവലില്‍ പാട്ടുകളിലൂടെ എത്തിച്ചു.. തനിക്ക് അര്‍ഹതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം വിദ്യാസാഗറിന് ഈ ചിത്രത്തില്‍ ലഭിച്ചില്ല എങ്കിലും എല്ലാ ഗാനങ്ങളും ഇന്നും സംഗീത ആസ്വാദകരുടെ ഇടയില്‍ നിലനില്‍ക്കുന്നു... 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Gramaphone Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

പട്ടാളം Pattaalam 2003

ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമായിരുന്നു പട്ടാളം. എന്നാല്‍ ചിത്രം വേണ്ട വിജയം ഉണ്ടാക്കിയിരുന്നില്ല, വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ട് ഈ ചിത്രത്തിനായി ആറുഗാനങ്ങള്‍ തയ്യാറാക്കി.. അതില്‍ ഒന്ന്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചില്ല, എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയി.. ആരോരാള്‍ പുലര്‍മഴയില്‍ എന്ന ഗാനം പ്രണയത്തിന്റെ വശ്യത ആവോളം നമ്മളെ അനുഭാവിപ്പിച്ചുകൊണ്ടിരിക്കുന്നു.. ഫാസ്റ്റ് ബീറ്റില്‍ തയ്യാറാക്കിയ ഡിങ്കിരി പട്ടാളം എന്നഗാനത്തിന് ഒരു പ്രത്യേക എനര്‍ജി നല്‍ക്കാന്‍ സാധിക്കുന്നുണ്ട് പ്രത്യേകിച്ച് അതില്‍ ഉപയോഗിച്ചിരിക്കുന്ന വാദ്യോപകരണങ്ങളുടെ രീതി..!!



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Pattaalam Malayalam movie Audio 320kbps Download free

1. ആലിലക്കാവിലെ 
2. ആരോരാള്‍ പുലര്‍മഴയില്‍ (സുജാത)
3. ആരൊരാള്‍ പുലര്‍ (DUET)
4. അന്തിമാനത്ത് 
5. ഡിങ്കിരി പട്ടാളം
6. പമ്പാ ഗണപതി
7. വെണ്ണക്കല്ലില്‍
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

കിളിച്ചുണ്ടന്‍ മാമ്പഴം Kilichundan Mambazham 2003

ഒരു ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന ചിത്രം. വിദ്യാസാഗറിനൊപ്പം പ്രിയന്‍ ചെയ്ത രണ്ടാമത്തെ മലയാള ചിത്രം.. വേണ്ടത്ര വിജയം ആകാതെ പോയ ചിത്രത്തില്‍ അതി മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ഉണ്ടായിരുന്നു. ബി ആര്‍ പ്രസാദ് ആയിരുന്നു ഗാന രചന നടത്തിയത്. വിനീത് ശ്രീനിവാസന്റെ ശബ്ദം ആദ്യമായി മലയാളികളിലേക്ക് എത്തിച്ചത് ഇതിലെ 'കസവിന്റെ തട്ടമിട്ട്' എന്ന ഗാനത്തിലൂടെ ആണ്.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

മീശ മാധവന്‍ Meesa Maadhavan 2002

രണ്ടാം ഭാവത്തിന്റെ കനത്ത പരാജയത്തിനു ശേഷം ലാല്‍ജോസ് & ടീംമിന്റെ ഒരു ഉയര്‍ത്തെഴുനേല്‍പ്പ്  ആയിരുന്നു ഈ ചിത്രം. ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റ്‌, വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി ടീമിന്റെ മറ്റൊരു സംഗീത വസന്തം..!!
നിറത്തിന് ശേഷം ഏറ്റവും കൂടുതല്‍ ഓഡിയോ കാസറ്റുകള്‍ വിട്ടുപോയ ചിത്രംകൂടിയാണ് മീശ മാധവന്‍. ചിത്രത്തിലെ എല്ലാ പാട്ടുകളും ഒരുപോലെ ഹിറ്റ്‌ ആയി.. ചിങ്ങ മാസം' പാട്ടിലൂടെ റിമി ടോമിയെ വിദ്യാസാഗര്‍ പരിചയപ്പെടുത്തി. അതുവരെ വിദ്യാസാഗറിന്റെ പലപാട്ടുകള്‍ക്കും ട്രാക്ക് പാടിയിരുന്ന ദേവാനന്ദിന് കരുമിഴി കുരിയെ എന്ന ഗാനം നല്‍കി ഒരു ബ്രേക്ക് കൊടുത്തു.. എല്ലാതരത്തിലും ആ ചിത്രത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരുടേയും ഒരു ബ്രേക്ക് ആയിരുന്നു..!!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.




Friday, July 19, 2019

ദുബായ്‌ Dubai (2001)

സംവിധായകന്‍ ജോഷി, വിദ്യാസാഗറിനൊപ്പം വര്‍ക്ക് ചെയ്ത ചിത്രമാണ് ദുബായ്. മനോഹരമായ കുറേ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.. ഒരു പാട്ടിന്‍ കൂട്ടില്‍ എന്ന ഗാനം വിദ്യാസാഗറിന്റെ സ്ഥിരം മെലോഡിയുടെ അകമ്പടിയോടെ വന്ന്‍ ഹിറ്റ്‌ ആയെങ്കില്‍ യദുവംശയാമിനി, മുകില്‍ മുടി തുടങ്ങിയ ഗാനങ്ങള്‍ വെത്യസ്തത പുലര്‍ത്തി.. ചിത്രത്തില്‍ ഉള്‍പ്പെടാതെ പോയ ഒരു മനോഹര മെലോഡികൂടി ഉണ്ടായിരുന്നു.. ജാനകിയമ്മ പാടിയ "സാന്ധ്യതാരം" എന്ന ഗാനം, അതും ഇവിടെ ചേര്‍ക്കുന്നു .... 



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

Thursday, July 18, 2019

രണ്ടാം ഭാവം Randaam Bhaavam 2001

ലാല്‍ ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണ് രണ്ടാം ഭാവം.. വളരെ മികച്ച വെത്യസ്ഥമായ രീതിയില്‍ കഥ പറഞ്ഞ ഒരു ചിത്രമാണെങ്കില്‍ കൂടി, അത് ഒരു പരാജയ ചിത്രമായിരുന്നു ആ കാലത്ത്.. 
മറന്നിട്ടും എന്തിനോ മനസ്സില്‍ തുളുമ്പുന്ന എന്ന ഗാനം ഇന്നും മൂളി നടക്കാത്ത മലയാളികള്‍ വിരളമാണ്.. ഗിരീഷ്‌ പുത്തഞ്ചേരി വരികള്‍ എഴുതിയതിനു ശേഷം ഈണം നല്‍കിയ ഗാനം ആണ് അത്..!! 



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Randaam Bhaavam Malayalam movie Audio 320kbps Download free

1. അമ്മ നക്ഷത്രമേ 
2. കിസ് ലംഹേം
3. മറന്നിട്ടും എന്തിനോ 
4. മെഹബൂബെ  മെഹബൂബെ 

5. വെണ്‍പ്രാവേ 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

ദോസ്ത്‌ Dosth 2001


ആ കാലഘട്ടത്തിലെ ജനപ്രിയ യുവ താരങ്ങള്‍ ആയിരുന്ന ദിലീപും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത.. തുളസി ദാസ് സംവിധാനം ചെയ്ത ചിത്രം വിദ്യാസാഗറിന്റെ പാട്ടുകളാല്‍ നിറഞ്ഞു നിന്നു. എസ് രമേശന്‍ നായര്‍ ആയിരുന്നു ഗാനങ്ങള്‍ എഴുതിയത്.  ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയി.. അവ ഇന്നും എല്ലാവരിലും പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നു.. തന്റെ പാട്ടുകളില്‍ പുതിയ ശബ്ദം പരീക്ഷിക്കല്‍ വിദ്യാസാഗറിന്റെ ഒരു പ്രത്യേകത ആണ് അത്തരത്തിലുള്ള ഒരു പരീക്ഷണം ആയിരുന്നു ഇതിലെ മാരിപ്രാവേ എന്ന ഗാനം അന്ധരിച്ച വയലിനിസ്റ്റ് ബാല ഭാസകറിനെ കൊണ്ട് പാടിച്ചത്‌..! 



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Dosth Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


സത്യം ശിവം സുന്ദരം Sathyam Sivam Sundaram 2000

കുഞ്ചാക്കോ ബോബന്‍ എന്ന നടന് അന്നത്തെ മറ്റു യുവ നടന്മാരെ അപേക്ഷിച്ച് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് മനോഹരമായ ഗാനങ്ങള്‍ ഉള്ള സിനിമ കിട്ടി എന്നത്.. അതില്‍ കൂടുതലും വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ആയിരുന്നു. സത്യം ശിവം സുന്ദരം ഒരു വിജയ ചിത്രം ആയിരുന്നില്ല എങ്കിലും അതിലെ ഗാനങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ മറ്റൊന്നില്ല, അത്രയ്ക്കും ജനപ്രീതി നേടി ഗാനങ്ങള്‍. മലയാളത്തിന്റെ പ്രണയ സങ്കല്‍പ്പ ഗാനങ്ങളെ പൊളിച്ചെഴുതി വിദ്യാസാഗര്‍ തീര്‍ത്ത "വോക്കിംഗ് ഇന്‍ ദ മൂണ്‍ ലൈറ്റ് " എന്ന ഗാനം യുവാക്കളില്‍ ഉറങ്ങി കിടന്ന പ്രണയത്തെ ഉണര്‍ത്തി.. അവ്വാ അവ്വാ എന്ന ഗാനം നമ്മളിലെ നര്‍ത്തകരെ ഉണര്‍ത്തി... സൂര്യനായ് തഴുകി ഉണര്‍ത്തുന്ന ഗാനം നമ്മളിലെ അച്ഛനോട് ഉള്ള സ്നേഹം കൂട്ടി.. അങ്ങകലെയും ചന്ദ്ര ഹൃദയവും കേട്ട് മനസ്സൊന്ന് തേങ്ങുകയും ചെയ്തു....!



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Sathyam Sivam Sundaram Malayalam movie Audio 320kbps Download free

1. അങ്ങകലെ 
2. അവ്വാ അവ്വാ 
3. ചന്ദ്ര ഹൃദയം
4. സൂര്യനായ് തഴുകി (ബിജു നാരായണന്‍)
5. സൂര്യനായ് തഴുകി (ചിത്ര)
6. വോക്കിംഗ് ഇന്‍ ദ മൂണ്‍ലൈറ്റ്
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

മിസ്റ്റര്‍ ബട്‌ളര്‍ Mr Butler 2000

സിനിമയുടെ ടൈറ്റിലില്‍ King of Music വിദ്യാസാഗര്‍ എന്ന്‍ എഴുതി കാണിച്ചുതുടങ്ങിയ ഈ ചിത്രം, പാട്ടുകള്‍കൊണ്ട്  സമ്പന്നം ആയിരുന്നു.. സെമി ക്ലാസിക്കല്‍ , ഫ്യൂഷന്‍ എല്ലാം സമന്വയിപ്പിച്ച് വിദ്യാസാഗര്‍ തീര്‍ത്ത രാരവേണു ഗോപബാല എന്ന ഗാനം തരുന്ന എനര്‍ജി വളരെ വലുതാണ്‌.. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറിന്റെ മാന്ത്രിക വിരലുകള്‍ ഹാര്‍മോണിയത്തില്‍ ചലിപ്പിച്ച അലയൊലികള്‍ ഇന്നും സംഗീത ആസ്വാദകരില്‍ അലയടിക്കുന്നു..  അഞ്ച് ഗാനങ്ങള്‍ ആണ് ഈ ചിത്രത്തിനായ് വിദ്യാസാഗര്‍ കമ്പോസ് ചെയ്തത്. വിരഹിണി രാധേ എന്ന ഒരു സെമി ക്ലാസ്സിക്കല്‍ ഗാനവും ചിത്രത്തില്‍ ഉണ്ടായിരുന്നു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Mr. Butler Malayalam movie Audio 320kbps Download free

1. കുണുക്ക് പെണ്മണിയെ
2. മുത്താരം മുത്തുണ്ട്
3. നിഴലാടും ദീപമേ (യേശുദാസ്)
4. നിഴലാടും ദീപമേ (ചിത്ര)
5. രാരവേണു ഗോപ

6. വിരഹിണി രാധേ

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


Wednesday, July 3, 2019

രാക്കിളിപ്പാട്ട്‌ Raakkilippaattu 2000

പ്രിയദര്‍ശന്‍, വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രമാണ് രാക്കിളിപ്പാട്ട്.. സംഗീതത്തിനു തന്റെ ചിത്രങ്ങളില്‍ പ്രിയദര്‍ശന്‍ നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്‌, ഒപ്പം വിദ്യാസാഗര്‍ കൂടി ചേര്‍ന്നപ്പോള്‍ സംഗീത പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ കിട്ടി.. തുടര്‍ന്ന്‍ ഈ കൂട്ടുകെട്ട് മലയാളത്തിലും , ഹിന്ദിയിലും ആയി കുറേ ചിത്രങ്ങളില്‍ ഒന്നിച്ചു. ഏതൊരു ആഘോഷങ്ങളിലും മുഴങ്ങി കേള്‍ക്കാറുള്ള ഒരു പാട്ടാണ് ധും ധും ധും ദൂരെ ഏതോ എന്ന ഗാനം.. പ്രിയദര്‍ശന്റെ നിര്‍ദേശപ്രകാരം ഹിന്ദിയിലെ ഒരു ഡാന്‍സ് നമ്പര്‍ സോങ്ങിന്റെ കൂട്ട് ഒരു ഗാനം ഒരുക്കാന്‍ തയ്യാറാവുകയായിരുന്നു വിദ്യാസാഗര്‍, എന്നാല്‍ വിദ്യാസാഗര്‍ ആ ഹിന്ദി ഈണങ്ങളെ കടംകൊള്ളാതെ തീര്‍ത്തും വെത്യസ്ഥമായ കേള്‍ക്കുന്നവര്‍ പോലും അറിയാതെ നൃത്തംചെയ്യാന്‍ കൊതിക്കുന്ന ഒരു ഗാനമായിരുന്നു..
ഇതിലെ ശാരികേ നിന്നെ കാണാന്‍ എന്ന ഗാനവും പ്രേക്ഷക ശ്രേദ്ധ നേടി.
ചിത്രത്തില്‍ ഉള്‍പെടാതെ പോയ മനോഹര ഗാനവും ഉണ്ട്, അതില്‍ "പാലപ്പൂവിന്‍ ലോലാക്ക്" എന്ന്‍ തുടങ്ങുന്ന ഗാനം ശ്രെധേയമാണ്, അതും ഇവിടെ ചേര്‍ക്കുന്നു ആസ്വധിക്കു..




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Raakkilippaattu Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.