Wednesday, August 28, 2019

എന്നും എപ്പോഴും Ennum Eppozhum 2015

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തികാട് വിദ്യാസാഗര്‍ കൂട്ടുകെട്ടിലെ ചിത്രം.. മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ ഒരുമിച്ച് ഒരു ഇടവേളയ്ക്കു ശേഷം അഭിനയിച്ച ചിത്രം തുടങ്ങിയ പ്രത്യേകതകളാല്‍ എത്തിയ എന്നും ഇപ്പോഴും.. ഒരു വിജയ ചിത്രമായിരുന്നു.. ചിത്രത്തില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ നാല് ഗാനങ്ങള്‍ ഒരുക്കി. ഇതിലെ "മലര്‍വാക കൊമ്പത്ത്" എന്ന ഗാനം ജയചന്ദ്രന്റെ ശബ്ദത്തിലും സംഗീതത്തിലും പുതുമ നിലനിര്‍ത്തി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി. പുലരി പൂ പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം വിദ്യാസാഗറിന്റെതന്നെ പഴയ തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ ഈണം ആയിരുന്നു..  നിലാവും മായുന്നു എന്ന ഗാനത്തിലൂടെ വീണ്ടും ഹരിശങ്കര്‍ വീണ്ടും വിദ്യാസാഗറിന്റെ ഈണത്തിനു ശബ്ദം നല്‍കി.. 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Ennum Eppozhum Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

അനാര്‍ക്കലി Anarkali 2015

2015 ല്‍ രാജീവ് നായരുടെ നിര്‍മ്മാണത്തില്‍ തിരക്കഥകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.. ഗാനങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്ന ചിത്രത്തില്‍ വിദ്യാസാഗര്‍ മികച്ച അഞ്ചുഗാനങ്ങളുമായി സംഗീത പ്രേമികളുടെ മനസ്സിലേക്ക് വീണ്ടും കുളിര്‍മഴ പെയ്യിച്ചു.. മലയാളത്തില്‍ ആദ്യമായി വിദ്യാസാഗറിന്റെ ഗാനങ്ങള്‍ക്ക് പ്രിത്വിരാജ്‌ അഭിനയിച്ച ചിത്രമായിരുന്നു ഇത്.. ഗായകന്‍ ഹരിശങ്കറിനു ഈ ചിത്രത്തിലെ വാനം ചായും എന്ന ഗാനത്തിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറാന്‍ കഴിഞ്ഞു.. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഹരിഹരന്‍ ആലപിച്ച ഗാനവും ചിത്രത്തില്‍ ഉണ്ടായിരുന്നു.. സാഹിബാ എന്ന്‍ തുടങ്ങുന്ന ഗാനം ആലാപനം കൊണ്ടും സംഗീതം കൊണ്ടും ഇന്നും വിസ്മയിപ്പിക്കുന്നു..   ഗാനങ്ങള്‍ രചിച്ചത് രാജീവ് നായര്‍ ആയിരുന്നു...  ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക്  കൂടുതല്‍ ഗുണം ചെയ്തു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Anarkali Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

മറിയം മുക്ക് Mariyam Mukku 2015

വിദ്യാസാഗറിന്റെ ഒരുപിടി നല്ല ഗാനങ്ങളോട് കൂടി ജയിംസ് ആല്‍ബെര്‍ട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മറിയം മുക്ക്.. റഫീഖ് അഹമ്മദ് ,ശരത്‌ വയലാര്‍ ,സന്തോഷ് വര്‍മ്മ ,Fr Ziyon എന്നിവര്‍ വിദ്യാസാഗറിന് വേണ്ടി ഗാനങ്ങള്‍ രചിച്ചു.. ഒരു ഇടവേളയ്ക്കു ശേഷം യേശുദാസ് വിദ്യാസാഗിന്റെ ഈണത്തിന് ശബ്ദം നല്‍കിയപ്പോള്‍ ഒരു മികച്ച പ്രണയ ഗാനം തന്നെ നമുക്ക് ലഭിച്ചു. കഥ പറച്ചില്‍ രീതിയില്‍ സന്തോഷ്‌ വര്‍മ എഴുതിയ കവിള്‍ ആപ്പിള്‍' എന്ന്‍ തുടങ്ങുന്ന ഗാനം രചന കൊണ്ടും ഈണം കൊണ്ടും വെത്യസ്തത പുലര്‍ത്തി.. ചിത്രത്തിന്റെ പരാജയം ഇതിലെ ഗാനങ്ങളുടെ സ്വീകാര്യതെയും ബാധിച്ചു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Mariyam Mukku Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.



ഭയ്യാ ഭയ്യാ Bhayya Bhayya 2014

ജോണി ആന്റണി വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ 2014 ല്‍  പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭയ്യാ ഭയ്യാ . കുഞ്ചാക്കോ ബോബന്‍ ബിജു മേനോന്‍ കൂട്ട് കെട്ട് ആയിരുന്നു മറ്റൊരു പ്രത്യേകത.. ബോക്സ്ഓഫീസില്‍ ശരാശരി പ്രകടനം മാത്രമാണ് സിനിമ കാഴ്ച്ച വെച്ചത് ... ഗാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നില്ല എന്നത് ഗാനങ്ങളേയും ശാരാശരിയില്‍ നിര്‍ത്തി.. എന്നിരുന്നാലും ജയചന്ദ്രന്‍ ആലപിച്ച ആരോടും ആരാരോടും എന്ന ഗാനം നല്ല മെലോഡി ആയിരുന്നു.. ചിത്രത്തില്‍ ഉള്‍പ്പെടുത്താഞ്ഞ ഒരു ഗാനം കൂടി ഈ ചിത്രത്തിനായി കമ്പോസ് ചെയ്തിരുന്നു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Bhayya Bhayya Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

ഒരു ഇന്ത്യൻ പ്രണയകഥ Oru Indian Pranayakadha 2013

സത്യന്‍ അന്തികാട് തന്റെ സ്ഥിരം സംഗീത സംവിധായകനായ ഇളയരാജയെ മാറ്റി തയ്യാറാക്കിയ ചിത്രം. വിദ്യാസാഗറുമായി സത്യന്‍ അന്തിക്കാട്‌ എത്തിയപ്പോള്‍ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട കുറച്ച് ഗാനങ്ങള്‍ നമുക്ക് ലഭിച്ചു.. വാളെടുക്കേണം എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനവും ഓമന കോമള എന്ന്‍ തുടങ്ങുന്ന ഗാനവും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി. റഫീക്ക് അഹമ്മദ് ആയിരുന്നു ഗാനങ്ങള്‍ എഴുതിയത്. ചിത്രവും വിജയകരമായി.


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Oru Indian Pranayakadha Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

ഗീതാഞ്ജലി Geethanjali 2013

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന ചത്രം.  മലയാളം ക്ലാസ്സിക് മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഒരിക്കല്‍ കൂടി പ്രിയദര്‍ശന്‍ ഈ ചിത്രത്തിലൂടെ കൊണ്ടുവന്നു എങ്കിലും ചിത്രം ഒരു പരാജയം ആയിരുന്നു.. ഓ എന്‍ വി കുറുപ്പിന്റെ വരികള്‍ ആയിരുന്നു വിദ്യാസാഗറിനൊപ്പം.. ഗാനങ്ങള്‍ എല്ലാം ശരാശരിക്കും മുകളില്‍ നിന്നു. ഇതിലെ "ദൂരെ ദൂരെ എന്ന ഗാനം വരികള്‍ കൊണ്ടും ഈണം കൊണ്ടും പ്രേക്ഷക പ്രീതി നേടി, കൂടാതെ ഈ ചിത്രത്തിലെ ബാക്ഗ്രൌണ്ട് മ്യൂസിക് മികച്ചുനിന്നു.. ഒരു ഹോറോര്‍ പശ്ചാത്തലം സൃഷ്ടിക്കുന്നതില്‍ വിദ്യാസാഗര്‍ നൂറു ശതമാനം വിജയിച്ചു തന്റെ മ്യൂസിക്കിലൂടെ.. ചിത്രത്തില്‍ ഉള്‍പ്പെടാതെ പോയ ഒരു ഗാനം കൂടി ഉണ്ടായിരുന്നു, എം ജി ശ്രീകുമാര്‍ ആലപിച്ച പവിഴ മുന്തിരി എന്ന്‍ തുടങ്ങിയ ഗാനം. ഇത് വിദ്യാസാഗറിന്റെ തന്നെ ഹിന്ദി ചിത്രത്തിലെ ഗാനത്തിന്റെ ഈണം ആയിരുന്നു.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Geethanjali Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും Pullippulikalum Aattinkuttiyum 2013

ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ വന്ന കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കുഞ്ചാക്കോ ബോബന്‍ ചിത്രം.. ശരത് വയലാറിന്റെ വരികളില്‍ വിദ്യാസാഗര്‍ തീര്‍ത്ത ഇതിലെ ഗാനങ്ങള്‍ എല്ലാം പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു... ഇതിലെ ഒറ്റതുമ്പി , കൂട്ടിമുട്ടിയ എന്നീ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി.. 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Pullippulikalum Aattinkuttiyum Malayalam movie Audio 320kbps Download free

5. പുള്ളിപ്പുലികള്‍

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

3 ഡോട്സ് 3 Dots 2013

ഓര്‍ഡിനറി എന്ന വലിയ ഹിറ്റ്‌ ചിത്രത്തിന് ശേഷം സുഗീത് സംവിധാനം ചെയ്ത ചിത്രമായിരുന്നു 3 ഡോട്സ് . രാജീവ് നായര്‍, വി ആര്‍ സന്തോഷ്‌ എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ 4 ഗാനങ്ങളും ഒരു ബിറ്റ് സോങ്ങും ഉണ്ടായിരുന്നു.. ചിത്രം ഒരു പരാജയം ആയിരുന്നു.. നിലാമലരെ എന്ന ഗാനത്തിന് ശേഷം നിവാസ് ആലപിച്ച കുന്നിറങ്ങി പാഞ്ഞു വരും എന്ന ഒരു മനോഹര ഗാനം ചിത്രത്തില്‍ ഉണ്ടായിരുന്നു എങ്കിലും അത് ചിത്രത്തിന്റെ പരാജയത്തോട്‌  ഒപ്പം അധികമാരും ശ്രേധിക്കാതെ പോയി...


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
3 Dots Malayalam movie Audio 320kbps Download free

5. ഒത്തുപിടിച്ചാല്‍

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

നാടോടി മന്നന്‍ Nadodi Mannan 2013

വിജി തമ്പി സംവിധാനം നിര്‍വഹിച്ച ചിത്രം.. 2013ല്‍ ആണ് ഈ ചിത്രം റിലീസ് ആയത് എങ്കിലും ഇതിലെ ഗാനങ്ങള്‍ അതിനും മുന്‍പേ ചെയ്തവ ആയിരുന്നു.. ഒരു വിദ്യാസാഗര്‍ മാജിക് എന്ന്‍ ഒന്നും വിളിക്കത്തക്ക ഗാനങ്ങള്‍ ഒന്നും ഇതില്‍ ഉണ്ടായിരുന്നില്ല.. എന്നിരുന്നാലും മച്ചാന്‍ എന്റെ മാത്രമല്ലേ, പത്മനാഭ തുടങ്ങിയ ഗാനങ്ങള്‍ നല്ലതായിരുന്നു.. 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Naadodi mannan Malayalam movie Audio 320kbps Download free

2. നാടോടി മന്നന്‍
3. പദ്മനാഭ
4. സർവ്വരോഗി മലയാളി

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.





Sunday, August 25, 2019

താപ്പാന Thaappaana 2012

ജോണി ആന്റോണി ഒരുക്കിയ മമ്മൂട്ടി ചിത്രം.. സന്തോഷ് വര്‍മ്മ, അനില്‍ പനച്ചൂരാന്‍, മുരുകൻ കാട്ടാക്കട തുടങ്ങിയവരുടെ വരികള്‍ ആയിരുന്നു ഇത്തവണ വിദ്യാസാഗറിനൊപ്പം.. എന്നാല്‍ ഇതിലെ മുരുകൻ കാട്ടാക്കടഎഴുതിയ മണിവാഗ പൂത്ത എന്നു തുടങ്ങുന്ന ഗാനം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചില്ല... മധുബാലകൃഷ്ണന്‍ & തുളസി യതീന്ദ്രന്‍ ആലപിച്ച ഒരു മനോഹര മെലോഡി ആയിരുന്നു അത്.. ഈ ചിത്രത്തിലെ വിജയ്‌ യേശുദാസ് ആലപിച്ച ഊരും പേരും പറയാതെ എന്ന ഗാനം വലിയ ഹിറ്റ്‌ ആയിരുന്നു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Thaappaana Malayalam movie Audio 320kbps Download free

1. മണിവാക പൂത്ത

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.



ഡയമണ്ട് നെക്‌ലേസ് Diamond necklace 2012

ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടിന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ഈ ചിത്രം.. മൂന്ന്‍ ഗാനങ്ങളും ഒരു ബിറ്റ് സോങ്ങും ആയിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത് എല്ലാ ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി.. നിലാ മലരേ എന്ന ഗാനത്തിലൂടെ ഗായകന്‍ നിവാസിനെ വിദ്യാസാഗര്‍ പരിചയപെടുത്തി വെത്യസ്തമായ ആലാപന ശൈലിയിലൂടെ ആ ഗാനം ജന ഹൃദയങ്ങളില്‍ അലിഞ്ഞുചേര്‍ന്ന്  ഇന്നും ഒഴുകുന്നു... റഫീക്ക് അഹമ്മദ്  ആയിരുന്നു ഗാനങ്ങള്‍ രചിച്ചത്..



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Diamond necklace Malayalam movie Audio 320kbps Download free

1. ഹേ ഐ ആം 
2. നെഞ്ചിനുള്ളില്‍
3. നിലാമലരേ
4. തൊട്ട് തൊട്ട്
5. പൂവെല്ലാം  എങ്ങോ (bit song)

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

ഓര്‍ഡിനറി Ordinary 2012


സുഗീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓര്‍ഡിനറി. പത്തനംതിട്ടയിലെ കെ എസ് ആര്‍ ടി സി ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നും ഗവിക്ക് പുറപ്പെടുന്ന ഓര്‍ഡിനറി ബസ്സിനെ മുന്‍ നിര്‍ത്തി ഒരുക്കിയ പ്രമേയം ആയിരുന്നു ചിത്രത്തിന്റെത്. വിദ്യാസാഗറിന്റെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് സിനിമയുടെ നിര്‍മാതാവ് കൂടി ആയ രാജീവ് നായര്‍ ആയിരുന്നു. ചിത്രവും ഗാനങ്ങളും വന്‍ വിജയം ആയിത്തീര്‍ന്നു.. ചിത്രത്തിന്റെ വിജയത്തിന് പ്രഥാന പങ്ക് വഹിച്ചതും ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആയിരുന്നു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Ordinary Malayalam movie Audio 320kbps Download free

1. ആറ്റുനോറ്റൊരു
2. ചെന്താമരകൊല്ലി
3. കാഞ്ഞുപോയെന്റെ
4. കറുത്തമുന്തിരി
5. സൂര്യശലഭം
6. സുന്‍ സുന്‍ സുന്ദരി
7. എന്തിനീ മിഴി രണ്ടും 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.



സ്പാനിഷ് മസാല Spanish Masala 2012

സ്പെയിനിന്റെ പശ്ചാത്തലത്തില്‍ ലാല്‍ജോസ് ഒരുക്കിയ ദിലീപ് ചിത്രമായിരുന്നു സ്പാനിഷ് മസാല. ലാല്‍ ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ നിന്നും സാധാരണ നമുക്ക് കിട്ടാറുള്ള പാട്ടുകളെ അപേക്ഷിച്ച് അല്‍പം പുറകില്‍ ആയിരുന്നു ഇതിലെ ഗാനങ്ങള്‍.. കൃത്യമായ വിഷ്വലും നല്ല വരികളുടെയും അഭാവം പാട്ടുകളെ ബാധിച്ചിരുന്നു..  എങ്കിലും ശരാശരിക്കും മുകളില്‍ നില്‍ക്കുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ വിദ്യാസാഗറിന് കഴിഞ്ഞു.. 




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Spanish Masala Malayalam movie Audio 320kbps Download free
6. ഓമന തിങ്കള്‍ കിടാവോ 
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.


Thursday, August 1, 2019

വൈഢൂര്യം Vaidooryam 2012

അധികമാര്‍ക്കും അറിയാത്ത ഒരു ചിത്രം ആയിരിക്കും വൈഢൂര്യം...  മേന്മ ഒന്നും പറയാന്‍ ഇല്ലാത്ത ഓരു ചിത്രം ആയിരുന്നു എങ്കിലും.. ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികളില്‍ വിദ്യാസാഗര്‍ അവസാനമായി ഈണം നല്‍കിയ പാട്ട് ഉണ്ടായിരുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ ആകെ ഉള്ള പ്രത്യേകത... മലയാള മനസ്സുകളെ തന്റെ തൂലിക കൊണ്ട് സ്നേഹവും നൊമ്പരവും സന്തോഷവും എല്ലാം നല്‍കി ഓര്‍മകളെ മാത്രം ബാക്കി ആക്കി ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി മണ്മറഞ്ഞു പോയപ്പോള്‍ മലയാളക്കര ഏറ്റവും കൂടുതല്‍ ആസ്വദിച്ച വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിലെ അവസാന ഗാനം അധികം ആരും ശ്രെദ്ധിക്കാതെ പോയി.. ചന്ദന തെന്നലായ് എന്ന്‍ തുടങ്ങുന്ന പ്രണയ ഗാനം വരികള്‍ കൊണ്ടും ഈണം കൊണ്ടും മികച്ച് നിന്നിരുന്നു... 

കൂടാതെ ഈ ചിത്രത്തില്‍ മറ്റു മൂന്ന് ഗാനങ്ങളും ഉണ്ടായിരുന്നു.. ബിച്ചു തിരുമല, ശരത് വയലാര്‍, ശശീന്ദ്ര കെ ശങ്കര്‍ എന്നിവര്‍ ബാക്കി ഗാനങ്ങള്‍ രചിച്ചു..



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Vaidooryam Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.






മേക്കപ്പ് മാൻ Makeup Man 2011

ഷാഫി ഒരുക്കിയ ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കൈതപ്രം വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ വന്ന ഗാനങ്ങള്‍ ആയിരുന്നു ചിത്രത്തില്‍. സിനിമയില്‍ ഉള്‍ക്കൊള്ളിച്ച രണ്ടു ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.. സിനിമയില്‍ ഉള്‍ക്കൊള്ളിക്കാതെ പോയ ഒരു ഫാസ്റ്റ് സോങ്ങ് കൂടി ഉണ്ടായിരുന്നു മേക്കപ്പ് മാനില്‍..!! 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Makeup Man Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

അപൂര്‍വ്വരാഗം Apoorvaraagam 2010

ഏറെ നാളുകള്‍ക്ക് ശേഷം സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു അപൂര്‍വ്വരാഗം.. പുതുമുഖങ്ങളെ വെച്ച് ഇറക്കിയ സിനിമ വേണ്ടത്ര ശ്രെദ്ധിക്ക പെട്ടിരുന്നില്ല.. ചിത്രത്തില്‍ വേണ്ട വിധം പാട്ടുകളും ഇല്ലായിരുന്നു.. എങ്കിലും നൂലില്ല പട്ടങ്ങള്‍ എന്ന ഗാനം വെത്യസ്തമായ രീതിയില്‍ ഉള്ള ഒരു കമ്പോസില്‍ ആയിരുന്നു.. ആ ഗാനത്തിന്റെ അനുപല്ലവി സുന്ദരമായ മെലോഡിയില്‍ വിദ്യാസാഗര്‍ ചാലിച്ചെടുത്തു..


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Apoorvaraagam Malayalam movie Audio 320kbps Download free

1. മാനത്തെ

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

പാപ്പീ അപ്പച്ചാ Paappee Appachaa 2010

നീലത്താമരയ്ക്ക് ശേഷം വിദ്യാസാഗര്‍ ചെയ്ത മലയാള ചലച്ചിത്രം ആയിരുന്നു പാപ്പി അപ്പച്ചാ. ചിത്രത്തിലെ ഗാനങ്ങള്‍ ശരാശരി നിലവാരം മാത്രം പുലര്‍ത്തിയുള്ളൂ എങ്കിലും തമ്മില്‍ തമ്മില്‍ എന്ന്‍ തുടങ്ങുന്ന ഗാനം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.. എങ്കിലും ഈ ചിത്രത്തിനായി വിദ്യാസാഗര്‍ കമ്പോസ് ചെയ്ത അതിമനോഹരമായ ഒരു പ്രണയ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയി.. മധു ബാലകൃഷ്ണന്‍ & സുജാത പാടിയ മഞ്ഞിന്‍ വെള്ളി തൂവല്‍ ചുറ്റി എന്ന ശരത് വയാലാര്‍ എഴുതിയ ഗാനം ആണ്  അത്, അതും ഇവിടെ HQ  ക്വാളിറ്റിയില്‍ ആസ്വദിക്കാം.. 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Paappi Appachaa Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.