Friday, June 28, 2019

സിഐഡി മൂസ CID Moosa 2003

ലാല്‍ജോസ് പോലെ തന്നെ തന്റെ മിക്ക ചിത്രങ്ങളിലും വിദ്യാസാഗറിനെ മ്യൂസിക്‌ ഏല്‍പ്പിക്കുന്ന ഓരു സംവിധായകന്‍ ആണ് ജോണി ആന്റോണി. തന്റെ ആദ്യ ചിത്രമായ സി ഐ ഡി മൂസയിലൂടെ തുടങ്ങിയ ഈ കൂട്ടുകെട്ട് ഇന്നും തുടരുന്നു.. ദിലീപിന്റെ തുടര്‍ ഹിറ്റ് ചിത്രം, കുട്ടികള്‍ക്കും തമാശ ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിച്ചിരുന്നു കാണാന്‍ കഴിയുന്ന ഒരു ചിത്രമായിരുന്നു സി ഐ ഡി മൂസ. വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികന്റെ സംഗീതത്തിലെ ഫ്ലെക്സിബിലിറ്റി  എത്രത്തോളം ഉണ്ടെന്നു കാട്ടി തന്ന ചിത്രംകൂടിയാണ്.. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്‍ടൂണ്‍ ക്യാരക്ടര്‍ ടൈപ് ഉള്ള ഒരു ചിത്രത്തില്‍ അത്തരത്തില്‍ ഒരു പാട്ട് ഉണ്ടാക്കി എടുത്ത് അത് വിജയിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, അത് വിദ്യാസാഗര്‍ നല്ല ഭംഗിയായി ചെയ്ത് കാണിച്ചു.. ഹിന്ദി സിനിമ പേരുകള്‍ കൂട്ടി ഇണക്കി ശ്രീ ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച മേനെ പ്യാര്‍ കിയ എന്ന ഗാനം വെത്യസ്ത അനുഭവമായിരുന്നു, എന്നാല്‍ ഇന്നും പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ആ ഗാനം ശ്രീ നാദൃഷ എഴുതിയതാണ് എന്നാണ് എന്നുള്ളത് വിചിത്രം .... തന്റെ പാട്ടുകളില്‍ പുതിയ ശബ്ദം പരീക്ഷിക്കാറുള്ള വിദ്യാസാഗര്‍ ഇവിടെ ഉദിത് നാരായണന് ചിലമ്പൊലി കാറ്റേ എന്ന ഗാനം നല്‍കി ഹിറ്റ്‌ ആക്കി..!!


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
6. മേനെ പ്യാര്‍ കിയ (എസ് പി ബാലസുബ്രഹ്മണ്യം)
7. തീപ്പൊരി പമ്പരം 
ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

Thursday, June 20, 2019

ദേവദൂതന്‍ Devadoothan 2000

വിദ്യാസാഗറിന്റെ കരിയറില്‍ ഏറ്റവും ചലഞ്ചിംഗ്  ആയ ഒരു പ്രൊജെക്റ്റ് ഏതായിരുന്നു എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ, അത് "ദേവദൂതന്‍" ആണ്. ചില ചിത്രങ്ങള്‍ അങ്ങനെയാണ് കാലത്തിനു മുന്നേ വന്ന ചിത്രമെന്നോ, അല്ലെങ്കില്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനിക്കുന്നവ എന്നോ പറയാവുന്നവ. ദേവദൂതന്‍ അത്തരത്തില്‍ കാലത്തിനും അപ്പുറം മലയാളത്തില്‍ നിന്നും എടുത്ത് പറയാവുന്ന ഒരു മ്യ്സ്റി ക്ലാസ്സിക് സിനിമയാണ്. ഇറങ്ങിയ നാളില്‍ അത് വേണ്ട പോലെ വിജയം കണ്ടില്ല എങ്കിലും മലയാള സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ദേവദൂതനും കാണും. രഘുനാദ് പല്ലേരിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യാസാഗര്‍ കൈതപ്രം കൂട്ടുകെട്ട് ഗാനങ്ങള്‍ ഒരുക്കി. 

മലയാളത്തിലെ ഏറ്റവും മികച്ച പശ്ചാത്തല സംഗീതം ഉള്ള ഒരു ചിത്രം ആണ് ഇത്. പ്രണയത്തിന്റെ തീവ്രത തന്റെ സംഗീതത്തിലൂടെ പ്രക്ഷകരിലേക്ക് ആഴത്തില്‍ പതിപ്പിക്കുകയായിരുന്നു വിദ്യാസാഗര്‍. കരളേ നിന്‍ കൈപിടിച്ചാല്‍ എന്ന ഗാനത്തില്‍ ഇന്നുവരെ മറ്റൊരു സംഗീത സംവിധായകരും ഉപയോഗിച്ചിട്ടില്ലാത്ത തരത്തില്‍ 12 നോട്ടുകളും അതിന്റെ മെലോഡിയില്‍ തന്നെ ഉപയോഗിച്ച് ആ ഗാനത്തെ വിദ്യാസാഗര്‍ ചിട്ടപ്പെടുത്തി. ചിത്രത്തിനായി സിബിമാലയിലും രഘുനാദും മെനഞ്ഞുണ്ടാക്കിയ ഒരു സംഗീത വാദ്യോപകരണത്തിനു വിദ്യാസാഗര്‍ ജീവന്‍ കൊടുക്കുകയായിരുന്നു. പിയാനോയുടെ നോട്ടുകള്‍ക്ക് ഇടയില്‍ മണിനാദം ചേര്‍ത്തിണക്കി ഒരു മായിക ലോകം വിദ്യാസാഗര്‍ സൃഷ്ടിച്ചു..

ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയിരുന്നു. എന്തരോ മഹാനു എന്ന  ഗാനം ചിട്ടപ്പെടുത്താന്‍ ആണ് കൂടുതല്‍ സമയം വേണ്ടി വന്നത്. ഈ ചിത്രത്തിലൂടെ വിദ്യാസാഗറിന് അര്‍ഹതപ്പെട്ട നാഷണല്‍ അവാര്‍ഡ് കിട്ടിയില്ല എങ്കിലും സംസ്ഥാന പുരസ്ക്കാരത്തിന് അര്‍ഹനായി...




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Devadoothan Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


ദൈവത്തിന്റെ മകന്‍ Daivathinte Makan 2000

മലയാളത്തില്‍ ചെയ്തത് എല്ലാം ഹിറ്റ്‌ ആക്കി വിദ്യാസാഗര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ സംവിധായകന്‍ വിനയനും വിദ്യാസാഗറിന്റെ അടുത്ത് എത്തി. സംഗീതത്തിമിര്‍പ്പോടെ ഒരു വിനയന്‍ ചിത്രം അവിടെ ഉണ്ടായി..  വിദ്യാസാഗര്‍ എസ് രമേശന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍  ഒരുക്കിയത് .. ഇതില്‍ ചിലത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് വിഷമകരമായ കാര്യം തന്നെ.. മുത്തുമഴ തേരോട്ടം എന്നു തുടങ്ങുന്ന എം ജി ശ്രീകുമാര്‍, സുജാത പാടിയ ഗാനം അധികമാരും കേട്ടിട്ടുണ്ടാവുകയില്ല, ചിത്രത്തില്‍ ഉള്‍പ്പെടാതെ പോയ ഒരു മനോഹര ഗാനമായിരുന്നു അത്. 


ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Daivathinte Makan Malayalam movie Audio 320kbps Download free

1. ഏദന്‍ പൂവേ 
2. കളിയാട്ടം തുള്ളല്ലേ
3. മുത്തുമഴ തേരോട്ടം
4. നിലാ തുമ്പി വരൂ 
5. താലിക്കു പൊന്ന്

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ.

മില്ലേനിയം സ്റ്റാര്‍സ്‌ Millenium Stars 2000



കരുത്തുറ്റ സംഗീതത്തിന്റെ നക്ഷത്രത്തിളക്കമായി വന്ന ജയരാജ് ചിത്രം. അതുവരെ കേട്ട ശൈലിയില്‍ നിന്നും മലയാള സിനിമാ ഗാനത്തിനു മറ്റൊരു ഭാവം കൊടുക്കാന്‍ വിദ്യാസാഗറിന് ഈ ചിത്രത്തിലൂടെ കഴിഞ്ഞു. ഫ്യുഷന്‍സും , സെമി ക്ലാസ്സിക്കലും ഫാസ്റ്റ് നമ്പേര്‍സും എല്ലാം സമന്വയിപ്പിച്ച് ഒരു ആല്‍ബം. രാജ്യാന്തര നിലവാരം ഉള്ള ഒരുപിടി ഗാനങ്ങള്‍ എന്ന്‍ പറയുന്നതില്‍ ഒട്ടും അതിശോക്തി ഇല്ല!! ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള വാദ്യോപകരണങ്ങളുടെ രീതി ഒക്കെ ആ രാജ്യാന്തര നിലവാരം നല്‍കുന്നതാണ്.. ഒപ്പം മെലോഡിയും ഇഴകി ചേര്‍ന്നപ്പോള്‍ ആ പാട്ടുകള്‍ ഇന്നും കാലത്തെ അതിജീവിച്ച് ഇവിടെ നിലനില്‍ക്കുന്നു ..!




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Millenium Stars Malayalam movie Audio 320kbps Download free

1. കൃഷ്ണ കൃഷണ 
2. കൂകൂ കൂകൂ തീവണ്ടി 

3. മഹാ ഗണപതിന്‍
4. ഓ മുംബൈ
5. പറയാന്‍ ഞാന്‍ മറന്നു 
6. ശ്രാവണ്‍ ഗംഗേ 


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

നിറം Niram 1999

നിറം, പ്രണയ ഗാനങ്ങളുടെ നിറപ്പകിട്ടേകി മലയാളി മനസ്സില്‍ ചേക്കേറിയ ചിത്രം. വിദ്യാസാഗര്‍, കമല്‍  കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ നമുക്ക് വീണ്ടും സംഗീതത്തിന്റെ വസന്തം തന്നെ ലഭിക്കുകയായിരുന്നു. വിദ്യാസാഗറിന് ഒപ്പം ഗിരീഷ് പുത്തഞ്ചേരിയും ബിച്ചു തിരുമലയും ഗാനങ്ങള്‍ക്ക് കൂട്ടാളികള്‍ ആയി എത്തി. ആ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഓഡിയോ കാസറ്റ് വിറ്റുപോയ ചിത്രം നിറം ആയിരുന്നു.. ഇതിലെ ഗാനങ്ങള്‍ അത്രത്തോളം മനോഹരമായിരുന്നു.. ഭാവ ഗായകന്‍ ജയചന്ദ്രന്റെ  ശക്തമായ തിരിച്ചു വരവിനു അവസരം കിട്ടിയ ചിത്രം. ഇതിലെ പ്രായം നമ്മില്‍ എന്ന ഗാനം ക്യാമ്പസ്സുകളിലും , സംഗീത ആസ്വാദകാറിലും തീര്‍ത്ത ആവേശം ഇന്നും അലയടിക്കുന്നു.. ശുക്രിയ എന്നാല്‍ ഐ ലൌ യു ആണോ എന്ന്‍  തെറ്റിദ്ധരിപ്പിച്ച  കുറേപേരുടെ  ഇന്നത്തെ നോസ്റ്റു ആയ ഒരു മലയാള ചലച്ചിത്രം. "മിഴിയറിയാതെ "  എന്ന ഗാനം ഇന്നും അതിന്റെ പുതുമ നിലനിര്‍ത്തി ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് വിദ്യാസാഗര്‍ എന്ന ജീനിയസിന്റെ കഴിവ്. യാത്രയായ് സൂര്യാങ്കുരത്തില്‍ വിങ്ങി പൊട്ടാത്ത കമിതാക്കള്‍ ഉണ്ടോ ?? പറയാന്‍ വാക്കുകള്‍ ഇല്ലാത്ത ഒരുപിടി നല്ല ഗാനങ്ങള്‍.




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Niram Malayalam movie Audio 320kbps Download free

1. മിന്നി തെന്നും നക്ഷ്ത്രങ്ങള്‍
2. മിഴിയറിയാതെ (യേശുദാസ്)
3. മിഴിയറിയാതെ  (സുജാത)
4. പ്രായം നമ്മില്‍ 
5. ഒരു ചിക്ക് ചിക്ക്  (വിധു പ്രദാപ്)
6. ഒരു ചിക്ക് ചിക്ക് (യേശുദാസ്)
7. യാത്രയായ് 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


Saturday, June 15, 2019

എഴുപുന്ന തരകൻ Ezhupunnatharakan 1999

അഞ്ചുഗാനങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രേദ്ധേയമായ ചിത്രമായിരുന്നു എഴുപുന്ന തരകന്‍. സെമി ക്ലാസ്സികള്‍ ഗണത്തില്‍ പെടുത്താവുന്ന ഗാനങ്ങളും ഇതില്‍ ഉണ്ടായിരുന്നു. അതിലുപരി മെലോഡിയുടെ തോരാ മാരി ആയിരുന്നു ഇതിലെ ഗാനങ്ങള്‍. തെക്ക് തെക്ക് തെക്കേ പാടം എന്നുതുടങ്ങുന്ന ഗാനത്തില്‍ മലയാളക്കരയുടെ ഭംഗിയും മലയാള മനസ്സിന്റെ താളവും ഒത്തിണക്കി വിദ്യാസാഗറും ഗിരീഷ്‌ പുത്തഞ്ചേരിയും മായിക ലോകം തീര്‍ത്തു. ഇന്നും ഈ ഗാനം നമ്മളില്‍ നോസ്റ്റാള്‍ജിയ നല്‍കുന്നു. ഖരഖരപ്രിയ എന്ന രാഗത്തിന്റെ ഭംഗി മെലോഡിയുടെ അകമ്പടിയോടെ ഇതിലെ മിന്നും നിലാ തിങ്കളായ്‌ എന്ന ഗാനത്തില്‍  വിദ്യാസാഗര്‍ ഇണക്കി ചേര്‍ത്തു. മേലെ വിണ്ണിന്‍ മുറ്റത്താരെ എന്ന ഗാനം സിനിമയില്‍ ചിത്രയുടെ ശബ്ദത്തിലാണെങ്കിലും അതിനു ശ്രീനിവാസിന്റെ ശബ്ദത്തില്‍ ഉള്ള ഒരു മനോഹര ട്രാക്ക് കൂടി ഉണ്ട്, അതും ഇവിടെ ചേര്‍ക്കുന്നു ആസ്വദിക്കൂ..



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Usthad Malayalam movie Audio 320kbps Download free

1. എന്നെ മറന്നോ (സുജാത)
2. എന്നെ മറന്നോ (യേശുദാസ്, സുജാത)
3. മേലെ വിണ്ണിന്‍ മുറ്റത്താരെ (ചിത്ര)
4. മേലെ വിണ്ണിന്‍ മുറ്റത്താരെ (ശ്രീനിവാസ്)
5. മിന്നും നിലാ തിങ്കളായ്‌ 
6. തെക്കന്‍ കാറ്റേ
7. തെക്ക് തെക്ക് തെക്കേ പാടം

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..




ഉസ്താദ്‌ Usthad 1999

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിബിമലയില്‍, രഞ്ചിത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ഒരു മാസ്സ് ഫിലിം ആയിരുന്നു ഉസ്താദ്‌.. പ്രണയ വര്‍ണ്ണങ്ങള്‍ക്ക് ശേഷം വിദ്യാസാഗര്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ വന്ന ചിത്രം ഗാനങ്ങല്‍ക്കൊണ്ട് ഇത്തവണയും ആസ്വാദകരെ പുളകം കൊള്ളിച്ചു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആക്കി വിദ്യാസാഗര്‍ തന്‍റെ മാജിക് വീണ്ടും കാട്ടി. വെണ്ണിലാ കൊമ്പിലെ രാപ്പാടിയില്‍ കരുതിവെച്ച ഏട്ടന്‍ സഹോദരി ബന്ധത്തിന്റെ വാത്സല്യവും നൊമ്പരവും എല്ലാം പ്രേക്ഷകര്‍ നുണഞ്ഞു. എക്കാലത്തേയും മികച്ച പ്രണയ ഗാനം എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ ഉണ്ടാകും നാടോടി പൂന്തിങ്കള്‍ എന്ന ഗാനം. വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനത്തിന് ശ്രീനിവാസിന്റെ ശബ്ദത്തില്‍ ഒരു ട്രാക്ക് കൂടിയുണ്ട് എന്ന്‍  അധികം ആര്‍ക്കും അറിയില്ല, ആ ഗാനവും ഇവിടെ ഉള്‍പെടുത്തിയിട്ടുണ്ട്.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Usthad Malayalam movie Audio 320kbps Download free

1. ചന്ദ്രമുഖി
2. ചില ചിലമ്പൊലി
3. നാടോടി പൂന്തിങ്കള്‍ 
4. വെണ്ണിലാ കൊമ്പിലെ (യേശുദാസ്)
5. വെണ്ണിലാ കൊമ്പിലെ (ശ്രീനിവാസ്)

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..




Monday, June 3, 2019

ചന്ദ്രനുദിക്കുന്ന ദിക്കില്‍ Chandranuthikkunna Dhikkil 1999

ലാല്‍ജോസ് വിദ്യാസാഗര്‍ കൂട്ടുകെട്ടില്‍ വന്ന രണ്ടാമത്തെ ചിത്രാമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍ ". സംഗീതത്തിനു വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ 5 ഗാനങ്ങളും ഒരു തീം മ്യൂസിക്കും ഉണ്ടായിരുന്നു. എല്ലാ ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.. വാദ്യോപകരണങ്ങളുടെ വ്യത്യസ്തമായ അവതരണ ശൈലി ഇതിലെ ഗാനങ്ങളെ വേറിട്ടുനിര്‍ത്തി. ഓടക്കുഴലിന്റെയും ഗിത്താറിന്റെയും  ഉപയോഗം നമ്മളെ മറ്റൊരു മായിക ലോകത്തിലേക്ക് എത്തിച്ചു. തൈ ഒരു തനവയല്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയ രീതി അതി മനോഹരം ആയിരുന്നു.. കാലത്തെ അതി ജീവിച്ച് ഇന്നും ആ ഗാനം നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. എസ് രമേശന്‍ നായരുടെ വരികള്‍ ആയിരുന്നു ഇത്തവണ വിദ്യാസാഗറിന് കൂട്ട്.. ഇതിലെ ഒരു കുഞ്ഞു പൂവിന്റെ എന്ന ഗാനത്തിന്റെ വരികളിലെ നൊമ്പരം നുകരാത്ത ആരുംതന്നെ കാണില്ല അത്രയ്ക്കും ഹൃദയ സ്പര്‍ശിയായ ഗാനം.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Chandranuthikkunna Dhikkil Malayalam movie Audio 320kbps Download free

1. അമ്പാടി പയ്യുകള്‍ (സുജാത )
2. അമ്പാടി പയ്യുകള്‍ മേയും (Duet)
3. മായാ ദേവകിക്ക്
4. മഞ്ഞു പെയ്യണ
5. ഒരു കുഞ്ഞു പൂവിന്റെ 
6. തൈ ഒരു തനവയല്‍
7. തീം മ്യൂസിക്‌ 
8. തൈ ഒരു തനവയല്‍ (എം ജി ശ്രീകുമാര്‍)

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

തിരുവോണ കൈനീട്ടം Thiruvona Kaineettam 1998 (Album)

1998 ല്‍ വിദ്യാസാഗര്‍ മലയാളികള്‍ക്ക് നല്‍കിയ കൈനീട്ടമാണ് "തിരുവോണ കൈനീട്ടം ". ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് യേശുദാസ്, സുജാത, വിജയ്‌ യേശുദാസ് എന്നിവരെ ഉള്‍പ്പെടുത്തി തരംഗിണി ഒരുക്കിയ ഓണം ആല്‍ബത്തിന് വിദ്യാസാഗര്‍ ഈണം നല്‍കുകയായിരുന്നു. 1998 ല്‍ പുറത്തിറങ്ങി ഇന്നുവരേയും  അതിലെ ഗാനങ്ങള്‍ ഓണത്തിന് നമ്മള്‍ മലയാളികള്‍ക്ക് ഇടയിലേക്ക് എത്തുന്നു... ചാനലുകളിലെ ഓണം തീം മ്യൂസിക്‌ എല്ലാം വിദ്യാസാഗര്‍ ഈണം നല്‍കിയ ആ ഗാനങ്ങളിലെ bgm ആണ്. മലയാള തനിമയും ഓണത്തിന്റെ ഉണര്‍വും എല്ലാം ആ ഗാനങ്ങളില്‍ നമുക്ക് ആസ്വദിക്കാം.. വരികളും ഈണങ്ങളും ആലാപനവും എല്ലാം മികച്ചതായ എട്ടു ഗാനങ്ങള്‍ ആണ് ആല്‍ബത്തില്‍ ഉള്ളത്. വിജയ്‌ യേശുദാസ് ആദ്യമായി ആലപിക്കുന്ന ഗാനം ഈ ആല്‍ബത്തിലെ ചന്ദന വളയിട്ട എന്ന ഗാനം ആണ്. മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാലത്തോളം തിരുവോണ കൈനീട്ടവും നിലനിക്കും എന്നതിന് സംശയമില്ല..

2012 ല്‍  വിദ്യാസാഗര്‍ മറ്റൊരു ഓണപ്പാട്ട് മലയാളികള്‍ക്കായ് ഇറക്കിയിരുന്നു "തിര തിര തിരമേല്‍ " എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് രാജീവ് നായര്‍  ആലാപനം മധു ബാലകൃഷ്ണന്‍.
 ഇവിടെ തിരുവോണ കൈനീട്ടത്തിനൊപ്പം ആ ഗാനവും നിങ്ങള്‍ക്കായി ആഡ് ചെയ്യുന്നു.




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Thiruvona kaineettam Onam Album Audio 320kbps Download free

1. ആരോ കമഴ്ത്തി വെച്ച (സുജാത)
2. ആരോ കമഴ്ത്തി വെച്ച (യേശുദാസ്)
3. ആറന്മുള പള്ളിയോടം 
4. ചന്ദന വളയിട്ട (വിജയ്‌ യേശുദാസ്)
5. ചന്ദന വളയിട്ട (സുജാത)
6. ഇല്ലക്കുളങ്ങര
7. പറനിറയെ 
8. പൂമുല്ലക്കോടി
9. തേവാരം ഉരുവിടും 
10. വില്ലിന്‍ മേല്‍ 

** തിര തിര തിരമേല്‍ (2012) 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


Sunday, June 2, 2019

പ്രണയ വർണ്ണങ്ങൾ Pranayavarnangal 1998

1998 ല്‍ വിദ്യാസാഗര്‍ മ്യൂസിക്‌ നല്‍കിയ അഞ്ചാമത്തെ ചിത്രമായിരുന്നു പ്രണയ വര്‍ണ്ണങ്ങള്‍, ഒരു വര്‍ഷം ഇത്രയധികം ഹിറ്റ്‌ ഗാനങ്ങള്‍ സമ്മാനിക്കാന്‍ വിദ്യാസാഗറിന് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല, മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത സാനിധ്യമായി മാറുകയായിരുന്നു വിദ്യാസാഗര്‍ എന്ന മ്യൂസിക്‌ മജീഷ്യന്‍..  നാം അതുവരെ കേട്ട് ശീലിച്ച വാദ്യോപകരണങ്ങളുടെ വേറിട്ട അവതരണ ശൈലി ആയിരുന്നു വിദ്യാസാഗര്‍ തന്റെ പാട്ടുകള്‍ക്കിടയില്‍ ഒരുക്കിയിരുന്നത്. സംഗീതത്തിന്റെ നാം കാണാത്ത മറ്റു പല വര്‍ണങ്ങളും വിരിയിക്കുകയായിരുന്നു പ്രണയ വര്‍ണ്ണങ്ങളിലൂടെ വിദ്യാസാഗറും ഗിരീഷ്‌ പുത്തഞ്ചേരിയും. കണ്ണാടി കൂടും കൂട്ടിയും, ആരോ വിരല്‍ മീട്ടിയും , വരമഞ്ഞളാടിയയും എല്ലാം മലയാളി മനസ്സുകളിലെ സംഗീത ആസ്വാദനത്തെ രോമാഞ്ചം കൊള്ളിക്കുകയായിരുന്നു.. ഒരു മലയാള സിനിമ ഗാനം ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വരികള്‍ മാറ്റി ഉപയോഗിക്കുന്നത് കണ്ണാടി കൂടും കൂട്ടി എന്ന ഗാനം ആണ്, അത്രത്തോളം  സ്വീകാര്യമായിരുന്നു വിദ്യാസാഗറിന്റെ ആ ഈണം. 
കൂടാതെ പൂതുടിയും കണി എന്ന് തുടങ്ങുന്ന ഒരു ഗാനം കൂടി ചിത്രത്തിനായി റെക്കോർഡ് ചെയ്തിരുന്നു ആ ഗാനം അനുരാധ ശ്രീറാം ആലപിച്ചു.. ഗൾഫ് രാജ്യങ്ങളിൽ ഇറക്കിയിരുന്നു കാസ്സറ്റിൽ ആ ഗാനം ഉൾപ്പെടുത്തിയിരുന്നു.. കേൾക്കാത്തവർക്കായി ആ ഗാനം ഇവിടെ ഉൾപ്പെടുത്തുന്നു..
ആ വര്‍ഷത്തെ കേരള സര്‍ക്കാറിന്റെ സംസ്ഥാന പുരസ്ക്കാരത്തിന് വിദ്യാസാഗര്‍ വീണ്ടും അര്‍ഹനായി എന്നതും ഈ ചിത്രത്തെ പ്രീയപ്പെട്ടതാക്കുന്നു..  സിബി മലയില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Pranayavarnangal Malayalam movie Audio 320kbps Download free

1. ആലെലോ പുലെലോ 
2. ആരോ വിരല്‍  (ചിത്ര)
3. ആരോ വിരല്‍  (യേശുദാസ്)
4. കണ്ണാടി കൂടും കൂട്ടി 
5. ഒരു കുലപ്പൂ 
6. ഒത്തിരി ഒത്തിരിയൊത്തിരി
7. വരമഞ്ഞളാടിയ (സുജാത)
8. വരമഞ്ഞളാടിയ (യേശുദാസ്)
9. പൂതുടിയും കണി (അനുരാധ ശ്രീറാം)

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..


സിദ്ധാര്‍ത്ഥ Siddhaartha 1998

കൈതപ്രത്തിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കിയ മറ്റൊരു ചിത്രമായിരുന്നു സിദ്ധാര്‍ത്ഥ. ചിത്രത്തിലെ മായികയാമം, പൂമാനത്തെ എന്നീ ഗാനങ്ങള്‍  വളരെ ഹിറ്റ്‌ ആവുകയും  ചെയ്തു.



ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Siddhaartha Malayalam movie Audio 320kbps Download free

1. അല്ലിയാമ്പലായ് 
2. കൈവന്ന തങ്കമല്ലേ (Male)
3. കൈവന്ന തങ്കമല്ലേ (Female)
4. മായിക യാമം (ചിത്ര)
5. മായിക യാമം (duet)
6. പൂമാനത്തെ കന്നിപ്പാടം

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

ഒരു മറവത്തൂർ കനവു് Oru Maravathoor Kanavu 1998

ഒരു മറവത്തൂര്‍ കനവിലൂടെ ഒരു കൂട്ടുകെട്ട് പിറക്കുകയായിരുന്നു, വിദ്യാസാഗര്‍ ലാല്‍ ജോസ് കൂട്ടുകെട്ട്. തന്റെ ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കാന്‍ വിദ്യാസാഗറിനെ ലാല്‍ ജോസ് കൂട്ടുപിടിച്ചപ്പോള്‍ അവിടേയും അതിമനോഹര ഗാനങ്ങള്‍ ജനിക്കുകയായിരുന്നു.. പിന്നീട് ലാല്‍ ജോസ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും വിദ്യാസാഗര്‍ ആയിരുന്നു സംഗീതം നിര്‍വഹിച്ചിരുന്നത്.. പലപ്പോഴും സംഗീത ആസ്വാദകര്‍ അവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരുന്നു.. വിദ്യാസാഗര്‍ ലാല്‍ ജോസിനു വേണ്ടി പാട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ഒരു പ്രത്യേക മാജിക്‌ ഉണ്ടാകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.. പ്രണയാത്മകമായ ഒട്ടനവധി ഗാനങ്ങള്‍ അവരിലൂടെ നമ്മളിലേക്ക് എത്തി.. കരുണാമയനെ എന്ന ഗാനത്തില്‍ ചാലിച്ച ഭക്തിയും നൊമ്പരവും, താറാവ് കൂട്ടത്തില്‍ സൌഹൃദത്തിന്റെ ആഘോഷവും, കണ്ണി നിലാ പെണ്കൊടിയിലെ നാടന്‍ പ്രണയ സൗന്ദര്യവും നമുക്ക് ലഭിക്കുന്നു.. 





ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Oru Mravathoor Kanavu Malayalam movie Audio 320kbps Download free


ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..

Saturday, June 1, 2019

സമ്മർ ഇൻ ബെത്‌ലെഹേം Summer In Bethlehem1998

എപ്പോള്‍ കണ്ടാലും ഫ്രെഷ്നെസ്സ് നിലനിര്‍ത്തുന്ന ഒരു സിനിമ. ബെത്‌ലെഹേമിലെ  ഫാമും അവിടുത്തെ തണുപ്പുമൊക്കെ നമ്മള്‍ അനുഭവിച്ചറിയുന്ന ഒരു ഫീല്‍.. സിനിമയുടെ നട്ടെല്ലായി നിന്ന ഗാനങ്ങള്‍ പശ്ചാത്തല സംഗീതം എല്ലാം വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്നവ. ആറു ഗാനങ്ങളാല്‍ നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു ഗാനം കൂടി ഉണ്ട് അത് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല ആ ഗാനവും നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.. ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആക്കുക എന്നത് ഒരു വലിയ കാര്യം തന്നെ. മാത്രമല്ല ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ജനമനസ്സുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുക എന്നത് വലിയ വലിയ കാര്യം തന്നെ.. വിദ്യാസാഗര്‍ ഗിരീഷ്‌ പുത്തഞ്ചേരി കൂട്ടുകെട്ടിലെ മനോഹരമായ കുറേ ഗാനങ്ങള്‍..! രഞ്ജിത്തിന്റെ തിരകഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം സയിദ് കൊക്കെര്‍ നിര്‍മിച്ചിരിക്കുന്നു..




ഇതിലെ മനോഹരഗാനങ്ങൾ (HQ) ആസ്വധിക്കാം
Summer In Bethlehem Malayalam movie Audio 320kbps Download free

1. ചൂളമടിച്ചു കറങ്ങി 
2. കണ്ഫ്യൂഷന്‍ തീര്‍ക്കണമേ 
3. എത്രയോ ജന്മമായ് 
4. കുന്നിമണി കൂട്ടില്‍ 
5. മാരിവില്ലിന്‍ ഗോപുരങ്ങള്‍ 
6. ഒരു രാത്രി കൂടി (യേശുദാസ്,ചിത്ര)
7. ഒരു രാത്രി കൂടി (യേശുദാസ്)
8. ഒരു രാത്രി കൂടി (ചിത്ര)
9. പൂഞ്ചില്ല മേല്‍ 

ഗാനങ്ങൾ ഡൗൺലോഡ് ചെയ്യാൻ അതിൽ ക്ലിക്ക് ചെയ്യൂ

പോസ്റ്റുകള്‍ വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവും കമന്‍റില്‍ ചേര്‍ക്കൂ..